എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/സമ്പൂർണ്ണ ശുചിത്വം
സമ്പൂർണ്ണ ശുചിത്വം
ആരോഗ്യ ശുചിത്വം വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന് മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പാലത്തിന്റെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം. വ്യക്തി ശുചിത്വം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെ യും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. 1. കൂടെകൂടെ ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. വയറിളക്കരോഗങ്ങൾ, വിരകൾ, , ത്വക്ക് രോഗങ്ങൾ, പകർച്ചപ്പനി, തുടങ്ങികോവിഡ് വരെ ഒഴിവാക്കാം. 2. പൊതുസ്ഥല സമ്പർക്കത്തിന് ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരത്തോളം കഴിയേണ്ടതാണ്. കൈയുടെ പുറംഭാഗം വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴിക്കേണ്ടതാണ്. ഇതുവഴികൊറോണ, എച്ച്ഐവി, മുതലായ വൈറസുകളായയും ചില ബാക്റ്റീരിയകളായും എളുപ്പത്തിൽ കഴുകിക്കളയാം.3. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക4. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും5.. രാവിലെ ഉണർന്നാലുടൻ പല്ല് തേക്കണം രാത്രിയിൽ ഉറങ്ങുന്നതിനു മുൻപും.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |