2018-19 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം 6/07/2018 ബുധനാഴ്ച നടന്നു. യു പി, എച്ച് എസ് വിഭാഗങ്ങളിലായി നൂറോളം കുട്ടികൾ അംഗമായി. കുട്ടികളിൽ ഗണിതാഭിരുചി വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഗണിത ലൈബ്രറി, ഗണിത ക്വിസ്, ഗണിത ശാസ്ത്രമേള എന്നിവ ഇതിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. കൂടാതെ ഗണിത മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനു വേണ്ട പരിശീലനവും നടന്നുവരുന്നു.ഗണിത ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വിദ്യാർത്ഥിനികൾക്കു നൽകി അവയെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കിച്ചുവരുന്നു. ദിനാചരണത്തിന്റ‍ ഭാഗമായി ബ്ലെയ്സ് പാസ്ക്കൽ ദിനമായ ജൂൺ 19 നു ബ്ലെയ്സ് പാസ്ക്കലിനെയും ജോൺ ബർണാലി ദിനമായ ജൂലൈ 27 നു ജോൺ ബർണാലിയെയും അസംബ്ളിയിൽ വിദ്യാർത്ഥിനികൾക്കു പരിചയപ്പെടുത്തി.

2017 - 2018

2017-18 വർഷത്തിൽ സബ്‍ജില്ലാതല ഗണിത ശാസ്ത്രമേളയിൽ ഹൈസ്ഖ്കൂൾ വിഭാഗം സിംഗിൾ പ്രോജക്റ്റിൽ ശ്രീനന്ദന എ ഗ്രേഡും ഒന്നാം സ്ഥാനവും ഗ്രൂപ്പ് പ്രോജക്റ്റിൽ നന്ദിനി എം വി, ഗഹനാ ജയൻ എന്നീ വിദ്യാർത്ഥിനികൾ എ ഗ്രേഡും 2-ാം സ്ഥാനവും നേടി. ഭാസ്ക്കരാചാര്യ സെമിനാറിൽ ഹൈസ്ഖ്കൂൾ വിഭാഗത്തിൽ സിൻജ എസ് നായർ എ ഗ്രേഡും ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ എ ഗ്രേഡും നാലാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ കലണ്ടർ ഗണിതത്തിന് അനന്തലക്ഷ്മിക്കു ബി ഗ്രേഡും 4-ാം സ്ഥാനവും ലഭിച്ചു.