ഭൂമിയാം മാതാവെ നിന്നോടു ഞാൻ ചെയ്ത പാപങ്ങളേറ്റു ചോല്ലിടട്ടെ
ഇന്നു ഞാൻ തല്ലിത്തകർത്തു നിൻ കുന്നും മലകളും
വെട്ടി നിരപ്പാക്കി പച്ചവനങ്ങളും
കെട്ടിയുയർത്തി ഞാൻ മാർബിളിൻ സൗധങ്ങൾ
മണ്ണിട്ടു മൂടി നിൻ ദാഹനീർച്ചാലുകൾ
കുന്നുകൂട്ടി മാലിന്യം നിൻ നെറുകയിൽ
ഒഴുകി മാലിന ജലം നിന്റെ സിരകളിൽ
വിഷമയമാക്കി നിൻ പ്രാണവായുവും
വിള്ളൽ വീഴ്ത്തി നിൻ ഓസോൺ കവചത്തിൽ
അന്നു ഞാൻ കേട്ടില്ല നിന്റെ നിലവിളി
ഇന്നു ഞാൻ അതോർത്തു കരയുന്നു
ഇനി ചെയുകില്ലോരിക്കലും നിന്നോടി ക്രൂരത
കാത്തിടാം നിന്നെ ഇ കയ്കളിൽ ഭദ്രമായി.