എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ പച്ചക്കറി വില്പനക്കാരന്റ സ്വപ്നം

പച്ചക്കറി വില്പനക്കാരന്റ സ്വപ്നം

നന്ദപുരം എന്ന ഗ്രാമത്തിൽ കൃഷ്ണൻ എന്ന പച്ചക്കറി വിൽപ്പനക്കാരൻ ഉണ്ടായിരുന്നു. അയാൾ പച്ചക്കറി വിറ്റാണ് ജീവിച്ചിരുന്നത്. അയാൾ പച്ചക്കറി വിറ്റുണ്ടാക്കുന്ന പൈസയിൽ തൃപ്തനായിരുന്നില്ല. കൃഷ്ണൻ ഒരു ദിവസം പച്ചക്കറി വിൽക്കാൻ പോയപ്പോൾ ഒരു വൃദ്ധ പച്ചക്കറി വില്കുന്നുണ്ടായിരുന്നു. കൃഷ്ണൻ വിൽക്കുന്നതിന് മുൻപ് ആ വൃദ്ധ പച്ചക്കറി എല്ലാം വിറ്റു കഴിഞ്ഞിരുന്നു. അങ്ങനെ ഇത് കുറയെ ദിവസം ആവർത്തിച്ചു. ഒരു ദിവസം വൃദ്ധ പച്ചക്കറി എല്ലാം വിറ്റു കഴിഞ്ഞ് വീട്ടിലേക് മടങ്ങുമ്പോൾ കൃഷ്ണൻ ആ വൃദ്ധയെ പിന്തുടര്ന്നുണ്ടായിരുന്നു. വൃദ്ധ കൃഷ്ണനെ കണ്ടു കഴിഞ്ഞിരുന്നു. എന്നിട്ട് വൃദ്ധ കൃഷ്ണനോട് ചോദിച്ചു നീ എന്തിനാണ് എന്നെ പിന്തുടരുന്നത്. അവൻ വൃദ്ധ യോട് പറഞ്ഞു നിങ്ങൾ പച്ചക്കറി വിൽക്കുന്നത് കാരണം എനിക്ക് നഷ്ടമുണ്ടാവുന്നു. ഞാൻ ഒരു ചെറിയ കുടിലിൽ ആണ് താമസിക്കുന്നത്. വൃദ്ധ അവനോടു ചോദിച്ചു നീ എവിടെ നിന്നാണ് പച്ചക്കറി വാങ്ങുന്നത്. ഞാൻ കർഷകരുടെ അടുത്ത് നിന്നാണ് വാങ്ങുന്നത്. നിനക്കു എന്തുകൊണ്ട് നിന്റെ വിട്ടിൽ പച്ചക്കറികൾ വിളയിച്ചു കൂടാ, ആ വൃദ്ധ പറഞ്ഞതു ശരിയാണെന്നു കൃഷ്ണന് തോന്നി. എന്നിട്ട് അയാൾ വീട്ടിൽ കുറച്ചു സ്ഥലത്ത് കുറേ പച്ചക്കറി വിത്തുകൾ നട്ട് വിളയിക്കാൻ തുടങ്ങി, എന്നിട്ട് ആ പച്ചക്കറികൾ വിളയിച്ചു ഗ്രാമത്തിൽ വിൽക്കാൻ തുടങ്ങി, അങ്ങനെ അവൻ പണം സമ്പാദിക്കാൻ തുടങ്ങി .എന്നിട്ട് അവൻ കുറച്ച് തരിശു ഭൂമി വാങ്ങിച്ചു അതിൽ വിളയിക്കാൻ തുടങ്ങി, എന്നിട്ട് മറ്റൊരു ഗ്രാമത്തിൽ ഒരു ചെറിയ കട നടത്തി, എന്നിട്ട് അവൻ വലിയൊരു പണക്കാരനായി വലിയ കട നടത്തി കൃഷ്ണന്റെ വിജയം കണ്ട് മറ്റൊരു വലിയ കോടിശ്വരൻ അയാളുടെ മകളെ കൊണ്ട് കൃഷ്ണനെ വിവാഹം കഴിച്ചു. ഗുണപാഠം:- ശ്രമിച്ചാൽ വിജയം ഉറപ്പാണ്.

അഭിനയ
7 G എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ