എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/പച്ചക്കറി വില്പനക്കാരി
പച്ചക്കറി വില്പനക്കാരി
ഒരു ഗ്രാമത്തിൽ വിമല എന്ന പച്ചക്കറി വില്പനക്കാരി ഉണ്ടായിരുന്നു. അവൾക്കു ഒരു മകൻ ഉണ്ടായിരുന്നു. അവളുടെ ഭർത്താവ് വർഷങ്ങൾകു മുൻപ് മരിച്ചിരിന്നു. വിമല എപ്പോഴും രാവിലെ തോട്ട കാരന്റെ അടുത്ത് പോയി പച്ചക്കറി വാങ്ങി വിൽക്കാൻ പോവും. ഒരു ദിവസം പച്ചക്കറി വിൽക്കാനായി പോവുകയായിരുന്നു, അപ്പോൾ അവളുടെ സുഹൃത്തു നെയ്യ് വില്പനക്കാരി വനജ അതു വഴി വന്നു. വിമലയോട് വനജ പറഞ്ഞു അവിടെ ഒരാൾ പച്ചക്കറി തോട്ടം വിൽക്കുന്നുണ്ട്,എന്റെ കയ്യിൽ ആ തോട്ടം വാങ്ങാൻ പണം ഇല്ല. നീ വാങ്ങണം എങ്കിൽ വാങ്ങിക്കോ എന്ന് വനജ പറഞ്ഞിട്ടു പോയി. വിമല അതും ചിന്തിച്ചിട്ടു വീട്ടിൽ പോയി. അവൾ കുറെ ചിന്തിച്ചു. എന്നിട്ടു ഒന്നുറപ്പിച്ചു ആ പച്ചക്കറി തോട്ടം എങ്ങനെ എങ്കിലും വാങ്ങാമെന്നു. എന്നിട്ടു വിമല തോട്ടവില്പനകാരന്റെ അടുത്തു പോയി. തോട്ടം വില്കുന്നുണ്ടോ എന്ന് ചോദിച്ചു. അയാൾ പറഞ്ഞു എനിക്ക് വയസ്സായി, അതുകൊണ്ട് തോട്ടം നോക്കാൻ ആരും ഇല്ലെന്നു പറഞ്ഞു. വിമല ചോദിച്ചു എന്നാൽ ഈ തോട്ടം എനിക്ക് തരുമോ അത് കൂടാത വിമലക്ക് ഈ തോട്ടം ഇഷ്ട്ടപെടുകയും ചെയ്തു. അയാൾ ആ ശരി എന്നു പറഞ്ഞു. ഇതിന് എനിക്ക് 500 നാണയങ്ങൾ വേണമെന്നും പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു എന്റെ കൈയിൽ 500നാണയങ്ങൾ ഇല്ല ആകെ 200നാണയങ്ങൾ മാത്രമേ ഉള്ളു. അയാൾ പറഞ്ഞു 200നാണയം പോരാ ഒരു 400നാണയം മെങ്കിലും വേണം. അപ്പോൾ വിമല കുറച്ചുനേരം ചിന്തിച്ചു. എന്നിട്ട് പറഞ്ഞു ഞാൻ അങ്ങേക്ക് 200 നാണയം ഇപ്പോൾ തരാം ബാക്കി 4മാസത്തിന്റെ ഉള്ളിൽ 50, 50 പണമായി തരാം, അദ്ദഹം അത് സമ്മതിച്ചു. എന്നിട്ടു വിമല തന്റ കയ്യിൽ ഉള്ള 200നാണയം തോട്ടക്കാരന് നൽകി എന്നിട്ട് വീട്ടിലേയ്ക്കു പോയി.പിന്നെ വിമല കൂടുതൽ പച്ചക്കറി വിൽക്കാൻ തുടങ്ങി, അതുകഴിഞ്ഞു വൈകുന്നേരങ്ങളിൽ പൂ വില്പനയും തുടങ്ങി ഇപ്പോൾ വിമലക്കു കൂടുതൽ സമ്പാദ്യം ഉണ്ട്, പണവും കൂടുതൽ ലഭിച്ചു. അവൾ മാസം മാസം 50നാണയം വിതം 4മാസം തോട്ടക്കാരന്റ കൈയിൽ കൊണ്ടു കൊടുത്തൂ. അങ്ങനെ അവളുടെ കടവും തീർന്നു തോട്ടം അവളുടെ പേരിലും ആയി. അങ്ങനെ അവൾ അവിടെ കൂടുതൽ പച്ചക്കറി വിളയിച്ചു സമ്പാദിച്ചു തന്റ മകനെ നല്ല രീതിയിൽ വളർത്തി പഠിപ്പിച്ചു. ഗുണപാഠം:-പരിശ്രമം ഒരിക്കലും പാഴാവുകയില്ല
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |