എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/ടോട്ടോ ചാൻ - ജനാലയ്ക്കരികിലെ വികൃതിക്കുട്ടി.
ടോട്ടോ ചാൻ - ജനാലയ്ക്കരികിലെ വികൃതിക്കുട്ടി
തേതുസ്കോ കുറോയാനഗി എന്ന ടോട്ടോചാൻ തന്റെ പഴയ സ്കൂളിനെ കുറിച്ച് എഴുതിയ പുസ്തകമാണ് ഇത്. ഒരു ഒന്നാം ക്ലാസ് വിദ്യാർത്ഥിയുടെ ജീവിതത്തിലേക്ക് നമ്മെ കൊണ്ടുപോകുന്ന കഥയാണ് ടോട്ടോചാൻ. രക്ഷിതാക്കൾപോലും അത്ഭുതപെട്ടുപോയിട്ടുള്ള പലകാര്യങ്ങളും ടോട്ടോ ചെയ്തിട്ടുണ്ട്. തെസുകൊ എന്ന ടോട്ടോക്ക് തന്റെ പേര് ഇഷ്ട്ടമായിരുന്നില്ല. അതിനാലാണ് കൊച്ചുടോട്ടോ സ്വയം ടോട്ടോചാൻ എന്ന ഒരു വിളിപ്പേരിട്ടതു. തെസുകോ ജനിക്കുന്നതിനുമുമ്പേ ബന്ധുക്കൾചേർന്ന് പേരിട്ടു. അന്നു വിചാരിച്ചത് ജനിക്കുന്നത് ഒരു ആൺകുട്ടി ആണെന്നാണ്. അതുകാരണം ടൂർ എന്ന് പേരിടാൻ തീരുമാനിച്ചു സ്പുടത ഉള്ളത് എന്നാണ് ടൂർ ന്റെ അർത്ഥം. പെൺകുട്ടി ജനിച്ചപ്പോൾ കുടുംബാംഗങ്ങൾ നിരാശരായി. അങ്ങനെ അവർ ഫേസ്ബുക്കോ എന്ന പേര് തിരഞ്ഞെടുത്തു. പെൺകുട്ടികളുടെ പേരിനു അവസാനം ജപ്പാൻകാർ 'കൊ ' എന്ന് ചേർക്കും. ഇങ്ങനെയാണ് തെസ്തുകൊ ആയത്. ടോട്ടോചാൻ എന്ന പേര് അവൾ സ്വയം തിരഞ്ഞെടുത്തതാണ് തെസ്തുകൊ എന്നപേരിൽ അവൾക്ക് താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ആരെങ്കിലും അവളോട് പേര് ചോദിച്ചാൽ അവൾ ടോട്ടോ എന്നായിരുന്നു പറഞ്ഞിരുന്നത്. അവളുടെ പരിചയക്കാർ ക്കും അവളെ അങ്ങനെ വിളിക്കാൻ തന്നെയായിരുന്നു ആഗ്രഹം ടോട്ടോചാൻ ഒരു വികൃതി കുട്ടിയായിരുന്നു. അവൾ ആദ്യം പഠിച്ച സ്കൂളിൽ നിന്ന് അവളെ ടിസി കൊടുത്ത് പറഞ്ഞു വിടേണ്ട അവസ്ഥ വരെ വന്നിട്ടുണ്ടായിരുന്നു. അവളുടെ അമ്മ അത് അവളിൽ നിന്നും മറച്ചു വച്ചു. ഈ പ്രായത്തിൽ ഇതൊന്നും അറിയരുത് എന്നായിരുന്നു അമ്മ വിചാരിച്ചത്. അമ്മയ്ക്ക് ഏറ്റവും അധികം വിഷമം ഉണ്ടായ ആ ദിവസം ടോട്ടോചാൻ അതിമനോഹരമായി വിശദീകരിക്കുന്നു. ഒരു ദിവസം ടോട്ടോചാന് അമ്മയെ ക്ലാസ് ടീച്ചർ വിളിക്കുകയും അവളെ കുറിച്ചുള്ള എല്ലാ പരാതികൾ വിശദീകരിക്കുകയും ചെയ്തു. അവളുടെ അമ്മ എന്തോ അവളെ കുറിച്ചുള്ള പരാതികൾ എന്ന് ചോദിച്ചു. ടീച്ചർ കഥ പറയുന്നതുപോലെ പറഞ്ഞുതുടങ്ങി. അവൾ പഠനത്തിൽ നന്നായി ഉഴപ്പുന്നു, പിന്നെ ഒരു ദിവസം ഞാൻ ക്ലാസിലേക്ക് കയറി വരുമ്പോൾ ക്ലാസ്സിൽ ഒരു ഗാനമേള നടത്തുന്നു ജനലിനരികിൽ നിന്നായിരുന്നു പാട്ട് വരുന്നത് ഞാൻ ചെന്നു നോക്കിയപ്പോൾ റോഡിലൂടെ പോകുന്ന ഒരുപാട് സംഘത്തെ നിങ്ങളുടെ മകളുടെ അടുത്ത് കൊണ്ടുവന്നു. നിങ്ങളുടെ മകൾ സ്കൂളിൽ അകത്തു കേറി അവരെ പാട്ടുപാടി പാടിപ്പിക്കുന്നു, പിന്നെ ഒരു ദിവസം അരികിൽ നിന്ന് എന്തൊക്കെയോ പറയുന്നതായി എന്റെ ശ്രദ്ധയിൽപെട്ടു ഞാൻ ചെന്ന് നോക്കുമ്പോൾ അവൾ പക്ഷികളോട് സംസാരികുന്നു, എല്ലാ കുട്ടികളും ഓരോ പിരീഡ് കഴിയുമ്പോഴും അവർക്ക് ആവശ്യമുള്ള ബുക്കുകൾ അവരുടെ സൈറ്റിൽ നിന്ന് എടുക്കുന്നു ടോട്ടോചാൻ മാത്രം പെൻസിലും പേനയും ആവശ്യമുള്ളപ്പോൾ മാത്രം എടുക്കുന്നുള്ളൂ ഓരോ സമയത്തും തുറക്കുമ്പോൾ ശബ്ദമുണ്ടാക്കുന്നു, ഒരു ദിവസം ഞാൻ ദേശീയപതാക വരയ്ക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു എന്നാൽ നിങ്ങളുടെ മകൾ മാത്രം യുദ്ധത്തിലെ പതാക വരച്ചിരിക്കുന്നു ഞാൻ അത് വിട്ടു ഏതെങ്കിലും ഒരു പതാക വരച്ചല്ലോ എന്ന് പറഞ്ഞു സമാധാനിച്ചു എന്നാൽ പതാകയുടെ പകുതിയും ഡെസ്കിൽ ആയിരുന്നു. ഒറ്റശ്വാസത്തിൽ ടീച്ചർ ഇത്രയും പറഞ്ഞു. ഇത്രയും അറിഞ്ഞു ടോട്ടോചാന് യെക്കുറിച്ചുള്ള ടീച്ചറുടെ പരാതി ഇതെല്ലാം കേട്ട് ടോട്ടോചാന്റെ അമ്മ ഒരക്ഷരം മിണ്ടാതെ ടീച്ചറെ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. നിങ്ങളുടെ മകൾ ഇനി ഈ സ്കൂളിൽ തുടരുന്നത് ഞങ്ങൾക്ക് മാനക്കേട് ആണെന്നും ടീച്ചർ പറഞ്ഞു. ഒരു അവസരം കൂടിയും തരണമെന്ന് അമ്മ ചോദിച്ചില്ല അതിനൊരു കാരണവുമുണ്ടായിരുന്നു ഇതിനുമുമ്പും ഒരു അവസരം ചോദിച്ചിട്ട് ഉണ്ടായിരുന്നു. ടോട്ടോചാന് മനസ്സിലാകാത്ത സ്കൂളിൽ തുടരരുത് എന്ന് തന്നെയായിരുന്നു അമ്മയുടെയും മനസ്സിൽ. അന്നു പറ്റിയ സ്കൂൾ അന്വേഷിക്കാൻ തന്നെ അവർ തീരുമാനിച്ചു. അങ്ങനെ ആ വിദ്യാലയം കണ്ടെത്തി ആ വിദ്യാലയത്തിന്റെ പേര് ടോമോ എന്നായിരുന്നു. ഇങ്ങനെയാണ് കൊച്ചു ടോട്ടോ ടോമോവിദ്യാലയത്തിൽ എത്തിയത് സ്കൂളിനെ ടോട്ടോചാൻ അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു. ട്രെയിൻ ബോഗികളുടെ ആകൃതിയിൽ ആയിരുന്നു ഓരോ ക്ലാസ് മുറികളും അവർ ഹെഡ്മാസ്റ്ററെ കാണാനായിരുന്നു വന്നിരുന്നത് എന്നാൽ ടോട്ടോചാൻ നേരെ മുറിയുടെ നേരെ ഓടി. ടോട്ടോചാന് വലുതായാൽ തീവണ്ടിയിലെ ടിക്കറ്റ് മാൻ ആകണമെന്നായിരുന്നു ആഗ്രഹം. അവർ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് കയറി. വയസ്സായ ഒരു ആളായിരുന്നു ഹെഡ്മാസ്റ്റർ ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് കയറിയപ്പോൾ ടോട്ടോചാന് ഒരു സംശയം ഉണ്ടായി ഹെഡ്മാസ്റ്റർ ടിക്കറ്റ് മാസ്റ്റർ ആണോ അതോ ഹെഡ്മാസ്റ്റർ ആണോ എന്ന് അവൾ സംശയിച്ചു. തീവണ്ടി ക്ലാസ്സ് മുറിയെ കണ്ടതിനെത്തുടർന്ന് ആയിരുന്നു ഈ സംശയം. അത് ടോട്ടോച്ചാൻ ഹെഡ്മാസ്റ്ററോട് ചോദിക്കുകയും ചെയ്തു. ടോട്ടോചാൻ റെ അമ്മ പറയുന്നു തന്റെ മോൾക്ക് ഇവിടെയും അഡ്മിഷൻ കിട്ടില്ല എന്നായിരുന്നു അവരുടെ പേടി എന്നാൽ മാസ്റ്ററുടെ ഉത്തരം അമ്മ വിചാരിച്ചത്തിനു വ്യത്യസ്തമായിരുന്നു. ഞാൻ സ്കൂൾ മാസ്റ്റർ ആണെന്നായിരുന്നു മാസ്റ്ററുടെ ഉത്തരം അമ്മ അപ്പോഴായിരുന്നു ഒന്ന് ശ്വാസം നേരെ വിട്ടത് അവളെ മാസ്റ്റർക്ക് ഏറെ ഇഷ്ടമായി. മാസ്റ്റർ അവളോട് നീ ഇനി മുതൽ ഈ സ്കൂളിലെ ഒരു അംഗം ആയിരിക്കും എന്നുപറഞ്ഞു. ഇങ്ങനെയാണ് ടോമോ സ്കൂളിൽ ടോട്ടോചാൻ ഒരു അംഗമായി തീർന്നത്. ഈ കുട്ടി എങ്ങനെ ഇതെല്ലാം പറയുന്നു എന്നായിരുന്നു മാസ്റ്ററുടെ സംശയം. മാസ്റ്റർ അമ്മയോടൊപ്പം പോകാൻ ആവശ്യപ്പെട്ടു. ടോട്ടോചാൻ എന്ന കഥയിലെ ഓരോ അധ്യായങ്ങളും തേസുകോ അതിമനോഹരമായി വിവരിച്ചിരിക്കുന്നു. ഈ കഥയിൽ എന്റെ മനസ്സിൽ കുടുങ്ങി നിൽക്കുന്ന രണ്ട് അധ്യായങ്ങൾ ആണ് ഉള്ളത് ആദ്യത്തേത് ടോട്ടോചാന് വിഷമകരമായ ഒരു അനുഭവ മാണ് ടോട്ടോചാൻ ഡേറ്റ് സുഹൃത്തായ യാസ് കിച്ചൻ എന്ന അംഗവൈകല്യമുള്ള കുട്ടി മരിക്കുന്നു ടോട്ടോചാൻ രണ്ടു മാസത്തെ അവധി കാലം നന്നായി ആസ്വദിച്ച ശേഷം സ്കൂളിലേക്ക് വരുമ്പോൾ. ഗ്രൗണ്ടിൽ ഒരു തിരക്ക് ടോട്ടോചാൻ അങ്ങോട്ട് ഓടി ചെല്ലുന്നു യാസോക്കിചാന്റെ മൃതദേഹം ആയിരുന്നു അത്. മാസ്റ്റർ കൈകൾ പോക്കറ്റിലിട്ട് നിൽക്കുന്നു കുരുന്നുകളുടെ മനസ്സിൽ കൂടെ പഠിക്കുന്ന ഒരു കുട്ടി മരണപ്പെട്ടു എന്ന് പറഞ്ഞാൽ മനസ്സിലാകുമോ എന്ന മാസ്റ്റർക്കു അറിയില്ലായിരുന്നു. അതുകാരണം മാസ്റ്റർ പറഞ്ഞത് ഇനി മുതൽ യസൊക്കിചാൻ നമ്മുടെ കൂടെ വരികയില്ല എന്നു മാത്രമായിരുന്നു മാസ്റ്റർ പറഞ്ഞത് എന്നാൽ ടോട്ടോചാന് യാസൊകീചാൻ മരിച്ചുപോയി എന്ന് മനസ്സിലാക്കാൻ അധികസമയം വന്നില്ല. ഇത് എന്നെവളരെ വിഷമിപ്പിച്ചു ടോട്ടോചാന്റെ അടുത്ത് അവൻ സ്കൂൾ തുറക്കുന്നതിനു മുമ്പ് തന്നെ എന്റെ കയ്യിലുള്ള ബുക്ക് ആവശ്യപ്പെട്ടിരുന്നു അവസാനമായി ടോട്ടോചാൻ ആ ബുക്ക് കൈമാറുമ്പോൾ ആയിരുന്നു അവസാനമായിഅവർ കണ്ടുമുട്ടിയത്. രണ്ടാമത് എനിക്ക് ഇഷ്ടപ്പെട്ട അദ്ധ്യായം കടലിൽ നിന്നൊരു പങ്കു് മലയിൽ നിന്നൊരു പങ്കു് എന്നതാണ് ടോട്ടോചാന് കടലിൽ നിന്നൊരു പങ്ക് മലയിൽ നിന്ന് ഒരു പങ്ക് എന്താണ് എന്ന സംശയം ഉണ്ടായിരുന്നു അത് മാസ്റ്റർ വൈകാതെ തന്നെ മാറ്റിക്കൊടുത്തു കടലിൽ നിന്നുള്ള പങ്കുവെച്ചാൽ കടൽ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു മലയിൽ നിന്നുള്ള പങ്ക് എന്ന് വെച്ചാൽ കരയിലെവിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക യായിരുന്നു. ഇതാണ് എനിക്ക് ഇഷ്ടപ്പെട്ട രണ്ടാമത്തെ അദ്ധ്യായം എല്ലാ രക്ഷിതാക്കളോടും മാസ്റ്റർ ഇത് പറയും. ഇതായിരുന്നു ടോട്ടോചാൻന്റെ അമ്മയ്ക്കും താല്പര്യം കാരണം ടോട്ടോചാന്റെ അമ്മയുടെ പണി ഇതുമൂലം കുറയും. ഒരു മുട്ട പുഴുങ്ങിയതും പിന്നെ ഒരു ഇലക്കറി യും വെച്ചു കൊടുത്താൽ കാര്യം കഴിയും എല്ലാ രക്ഷിതാക്കൾക്കും മാസ്റ്ററുടെ അഭിപ്രായത്തിൽ താൽപര്യമുണ്ടായിരുന്നു. ടോട്ടോചാൻ ജീവിതത്തിലുണ്ടായ കൊച്ചു കൊച്ചു തമാശകൾ പോലും അതിമനോഹരമായി ആണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ടോട്ടോചാന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച ടോമോ സ്കൂളിൽ ബോംബ് ആക്രമണം ഉണ്ടായി. വിഷമകരമായ മുഹൂർത്തത്തിലൂടെ ആയിരുന്നു അന്ന് ആ സ്കൂളിലെ വിദ്യാർത്ഥികൾ കടന്നുപോയത് സ്കൂളിലെ ഏറ്റവും നല്ല വിദ്യാർത്ഥി ടോട്ടോചാൻ ആണെന്ന് നമുക്ക് ഈ കഥയിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ഈ ആക്രമണത്തെ തുടർന്ന് ടോട്ടോചാൻ അവളുടെ കൂട്ടുകാരോട് ഒരു വാക്ക് മാത്രമാണ് പറഞ്ഞിരുന്നത്. "നൂറു പൂക്കൾ വിരിയട്ടെ ആയിരം ചിന്തകൾ നമ്മിലൂടെ..." എന്നായിരുന്നു ടോട്ടോ പറഞ്ഞത്´ ടോട്ടോചാൻ എന്ന കഥ എല്ലാവരും വായിക്കേണ്ട ഒന്നാണ്.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |