എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ വീട്ടിലിരിക്കാം പ്രതിരോധിക്കാം

വീട്ടിലിരിക്കാം പ്രതിരോധിക്കാം

പൊട്ടി മുളച്ചു ഭീകരനായി
കൊറോണ എന്ന മഹാമാരി
രോഗ ചങ്ങല പൊട്ടിച്ചീടാൻ
യാത്രാ വഴികൾ അടച്ചു നാം
കോവിഡിനെതിരെ പോരാടാനായ്
വീട്ടിലിരുന്നു സുരക്ഷിതരായ്
വീട്ടുവിലക്കിതു കഴിയും വരെയും
വീട്ടിൽ തന്നെയിരുന്നീടാം
ഒട്ടനവധിയാം സദ്കർമ്മങ്ങൾ
വീട്ടിലിരുന്നു ചെയ്തീടാം

    വീടും വീടിൻ പരിസരമെന്നിവ
    ആകെ വെടിപ്പായ് മാറ്റീടാം
    പച്ചക്കറികൾ പൂച്ചെടിയെന്നിവ
    നട്ടുനനച്ചു രസിച്ചീടാം
    ടയറു ചിരട്ടകൾ പ്ലാസ്റ്റിക്കുകളിൽ
    നിറയും ജലമതു നീക്കീടാം
    കൈകൾ സോപ്പു ജലത്താലെന്നും
    നന്നായ് ഒന്നു കഴുകീടാം
    വ്യക്തി ശുചിത്വം പാലിച്ചീടാം
    പ്രതിരോധിക്കാം ഇവയെല്ലാം.

ഹരിപ്രിയ പി.ജെ
6 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത