എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ മടങ്ങാം പ്രകൃതിയിലെക്ക്

മടങ്ങാം പ്രകൃതിയിലെക്ക്

അനേകമനേകം ഗ്രഹങ്ങളുള്ള ഈ മഹാപ്രപഞ്ചത്തിൽ ജീവൻ്റെ തുടിപ്പുള്ള ഏക ഗ്രഹം ഭൂമിയാണെന്നാണ് നമ്മുടെ അറിവ്. ഈ സൗഭാഗ്യം നശിക്കാതിരിക്കണമെങ്കിൽ ജീവൻ പുലരാനാവശ്യമായ പരിസര സന്തുലനം ആവശ്യമാണ്. മനുഷ്യകുലത്തിൻ്റെ ജീവിതത്തിന് ആവശ്യമായ സകലതും നൽകുന്നത് ഭൂമിയാണ്. വിഭവങ്ങളുടെ അമിത ചൂഷണവും, ദുരുപയോഗവും ,പ്രകൃതിയുടെ ,അതുവഴി മനുഷ്യൻ്റെ നാശത്തിന് കാരണമാകുന്ന നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ആഗോള താപനം, വനനശീകരണം ,കടൽ മലിനീകരണം ,ജൈവവൈവിധ്യ നാശം, അനുദിനം കുന്നുകൂടുന്ന മാലിന്യങ്ങൾ, ശുദ്ധജലത്തിൻ്റെ അഭാവം ഇങ്ങനെ ഇന്ന് മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നു .ഭൂമിയുടെ ശ്വാസകോശങ്ങളും പ്രകൃതിയുടെ ഹൃദയവുമായ കാടുകളുടെ സംരക്ഷണം ഭൂമിയെയും അതിലെ വിഭവങ്ങളെയും കാത്തു സംരക്ഷിക്കുന്നതിന് ഏറെ സഹായകമാണ്.ഒരു ഹെക്ടർ ഹരിത വനത്തിന് രണ്ടര ലക്ഷം ലിറ്റർ വെള്ളം സംഭരിച്ച് വെക്കാൻ കഴിയുമത്രെ! ഇത് ഭൂഗർഭ ജലസമ്പത്ത് വർധിപ്പിക്കും.കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നതുവഴി ആഗോള താപനം കുറക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും വനങ്ങൾക്ക് കഴിയുന്നു. ആവശ്യത്തിന് മഴ ലഭിക്കുന്ന ദിനങ്ങളാണ് ഇനി വരുന്നത്. ജല ദാരിദ്ര്യത്തിൽ നിന്നുള്ള മോചനം ഉറപ്പുവരുത്തേണ്ടതിനായി ജലസംരക്ഷണത്തിനുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്. മഴവെള്ളത്തിൻ്റെ സംഭരണം, വിവേക പൂർവമായ ഉപയോഗം ,ലഭ്യമായ ജലസ്രോതസുകളുടെ ബുദ്ധിപൂർവമായ ഉപയോഗം, മഴവെള്ളം മണ്ണിലേക്ക് താഴ്ത്തി ഭൂഗർഭജലത്തിൻ്റെ അളവ് വർധിപ്പിക്കൽ എന്നിവയാണ് ഈ മാർഗങ്ങൾ.

സനിക
8 G എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം