കൊറോണ

നിങ്ങളറിഞ്ഞോ കൂട്ടാരേ
നാട്ടിലുമൊത്തം വൈറസാ..

അവന്റേ പേരോ ,കോറോണ..
ചെല്ലപേര് കോവിഡ്....

കാണാൻ ഒട്ടും പറ്റില്ല
കേൾക്കാനോ അത് പറ്റൂല...

അമ്മ പറഞ്ഞൊരു സൂത്രവാക്യം
അവനേ തുരത്താൻ പറഞ്ഞീടാം

കൈകൾ നന്നായ് കഴുകേണം
മാസ്ക് നമ്മൾ ധരിക്കേണം

പരിഭ്രാന്തി അത് വേണ്ടേ വേണ്ട
ജാഗ്രത കൊണ്ട് തോൽപ്പിക്കാം

ശുചിത്വം നമ്മൾ ശീലമാക്കിയാൽ
ആരോഗ്യം അത് സംരക്ഷിക്കാം.

ദേവിക പ്രകാശ്
5 F എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത