എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ശുചിത്വം എന്ന മഹത്വം
ശുചിത്വം എന്ന മഹത്വം
ശുചിത്വം എന്ന വാക്കുകൊണ്ട് നാം ഉദ്ദേശിക്കുന്നത് വ്യക്തിശുചിത്വം പരിസരശുചിത്വം ആഹാര ശുചിത്വം സാമൂഹിക ശുചിത്വം തുടങ്ങി നാം ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും ഒഴിവാക്കാൻ പറ്റാത്ത ഒന്നായി ആയി ശുചിത്വത്തെ കാണുകയും പ്രവർത്തിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ് . കേവലം ഒരു " കൈ കഴുകൽ " പ്രക്രിയയിലൂടെ മാത്രം കാണേണ്ട ഒന്നല്ല ശുചിത്വം പുരാതനകാലം മുതൽ ഒരു വീട്ടിലെ അംഗസംഖ്യ ഇന്നത്തെപോലെ ചെറിയ കുടുംബത്തിൽ ഒതുക്കാവുന്നതായിരുന്നില്ല ആ കാലങ്ങളിൽ വീടിന് മുൻവശത്തായി കിണ്ടിയിലോ പാത്രങ്ങളിലോ ജലം നിറച്ചു വെക്കുന്ന പതിവ് എല്ലാ വീടുകളിലും കാണുമായിരുന്നു . നാം പുറത്തുപോയി തിരികെ വരുമ്പോൾ കാലും മുഖവും വൃത്തിയാക്കിയ ശേഷമേ വീടിനുള്ളിലേക്ക് പ്രവേശിക്കാവൂ എന്ന ശീലം ഒരു ചിട്ടയായി നിലനിന്നിരുന്നു . അതുപോലെ രണ്ടുനേരവും കുളിയ്ക്കുക എന്ന ശീലവും പകർച്ചവ്യാധി പോലുള്ള അസുഖങ്ങൾ വന്നാൽ മറ്റുള്ളവർക്ക് പകരാത്ത വിധം മുറികളിൽ അടച്ചിരിക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു ഇന്ന് ആ പഴയ കാലത്തെ ഓർമ്മിപ്പിക്കുന്ന വിധം മാരക വ്യാധികൾ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടപ്പോൾ പഴയ കാല ജീവിത ശൈലികളെ ഓർമിപ്പിക്കുന്ന തരത്തിൽ പുതുതലമുറ പിന്തുടരേണ്ട അവസ്ഥ വന്നിരിക്കുന്നു ഇന്ന് നാം അതിജീവിക്കും മഹാവ്യാധിയുടെ നടുക്കുന്ന ഓർമ്മകൾ നിലനിർത്തിക്കൊണ്ട് ഇപ്പോൾ ശീലിച്ചു പോരുന്ന ശുചിത്വ മാർഗങ്ങൾ ശീലിക്കേണ്ടത് ഒരു ശീലമാക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് ഏതു കാര്യങ്ങൾക്കും ഒരു നിശ്ചിത അകലം പാലിക്കേണ്ടതും വഴിയരികിൽ തുപ്പുന്നതും ഉപേക്ഷിക്കേണ്ടതാണ് നമ്മൾ സഞ്ചരിക്കുന്ന ബസ്സുകളുടെ കൈപ്പിടിയിൽ ഒരു ദിവസംതന്നെ അനേകം പേരുടെ സ്പർശനം നിമിത്തം അണുക്കളുടെ കടന്നുകയറ്റം നമ്മുടെ മുന്നിലെ ഏറ്റവും വലിയ ഉദാഹരണം ആണല്ലോ. ശരീര ശുചിത്വം കുളി എന്ന കാര്യത്തിൽ ഒതുക്കാവുന്നതല്ല ദന്തപരിചരണം വാക് ശുദ്ധി പ്രധാനം ചെയ്യുന്നു . നാം വസിക്കുന്ന വീടും പരിസരവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതും പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ മലീനസമാകാതെ സംസ്കരിക്കുക വഴി പരിസര ശുചിത്വം ഉറപ്പാക്കാം അതുപോലെ ആഹാരങ്ങൾ വൃത്തിയായി പാചകം ചെയ്യുകയും മിതമായി കഴിക്കുകയും സമയക്രമം പാലിക്കുകയും ആഹാര ശുചിത്വമായ ചിട്ട ഉണ്ടാക്കിയെടുക്കാം സമൂഹത്തിൽ ഇന്നു നാം കാണുന്ന മലിനീകരണം ഒരു തീരാ ശാപമായി വളർന്നു വരുന്നു . വഴിയിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് പാഴ്സ്തുക്കൾ, മൃഗാവശിഷ്ടങ്ങൾ തുടങ്ങിയവ യഥാവിധി സംസ്കരിക്കാനുള്ള സംസ്കാരം വളർത്തി സമൂഹത്തെ ശുദ്ധീകരിക്കാനും നമ്മൾ ബാധ്യസ്ഥരാണ് . നാം ഇപ്പോൾ അനുഭവിക്കുന്ന കൊറോണ പോലുള്ള ഭീതി പരത്തുന്ന വ്യാധികൾ വർദ്ധിച്ച് മനുഷ്യജീവൻ പൊലിയുന്ന അവസ്ഥ ഇനിയും ഉണ്ടാകാതിരിക്കാൻ ഒരു കൈ കഴുകലിൽ മാത്രം ഒതുക്കാതെ എല്ലാ തരത്തിലുള്ള ശുചിത്വവും ഉറപ്പാക്കാൻ നമ്മൾ ഓരോരുത്തരും കടപ്പെട്ടവരാണ്
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |