പരിസര ശുചീകരണം
നമ്മുടെ ജീവിതത്തിൽ നമ്മൾ കാത്തു സൂക്ഷിക്കേണ്ട അനേകം കാര്യങ്ങളുണ്ട് . അതിൽ ഒന്നാണ് ശുചീകരണം . നമ്മുടെ വീടും പരിസരവും ശുചിയായി സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് . പരിസരം ശുചിയായിരിക്കുമ്പോൾ രോഗങ്ങൾ അകലും. പരിസരം ശുചിയാകുമ്പോൾ അതിന്റെ ഗുണം നമ്മുടെ നാടിനും കൂടിയാണ് .
" ദൈവത്തിന്റെ സ്വന്തം നാട് " എന്നാണ് കേരളത്തെ പറ്റി ഉള്ള ടൂറിസ്റ്റ് വിശേഷണം . പക്ഷെ ചെകുത്താന്റെ വീട് പോലെയാണ് നമ്മുടെ വീടും പരിസരവും കിടക്കുന്നത് . മാത്രമല്ല നമ്മുടെ വീട്ടിലെ പാഴ്വസ്തുക്കളെല്ലാം തന്നെ നാം വലിച്ചെറിയുന്നത് പൊതു സ്ഥലങ്ങളിലും പുഴകളിലും മറ്റുമാണ് . അത് ദൂഷ്യം ചെയ്യുന്നത് നമ്മുടെ നാട്ടുകാർക്കും നമുക്കും തന്നെയാണ് . അത് കൊണ്ട് മനുഷ്യൻ ബോധവാനാവണം .
ജനങ്ങൾക്ക് ഉണ്ടാവേണ്ട പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് ശുചിത്വ ബോധവും പൗര ബോധവും . മനുഷ്യൻ വിവേകത്തോടൊപ്പം ബോധപൂർവം പെരുമാറണം . നാം ബോധവാന്മാരാകുമ്പോൾ നമ്മുടെ നാടും വിവേകത്തോടെ പെരുമാറാൻ തുടങ്ങും .അങ്ങനെ നാം മൂലം നമ്മുടെ നാടും രക്ഷപ്പെടും .
കൊറോണ രോഗം പടർന്നു പിടിക്കുന്ന ഈ അവസരത്തിൽ നമ്മുടെ വീടും പരിസരവും വൃത്തിയായി സംരക്ഷിക്കാം . രോഗത്തെ തടയാം .
STAY SAFE STAY HOME
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|