അവൾ
അവൾ, അരുണനാം പൊട്ട് ചാർത്തിയവൾ
തിങ്കളാം കൃഷ്ണമണികൾക്കു ചുറ്റും
തിളങ്ങും താരങ്ങളുള്ള
കണ്ണുകളുമായ്
സമുദ്രംപോൽ അലയടിക്കും മുടിയുമായ്
പച്ചച്ചേലയുടുത്ത് പ്രകാശം നിറയും പുഞ്ചിരിയാൽ ചിരിതൂകി നിന്നു
അവൾ അമ്മയായിരുന്നു
ആശ്രയമായിരുന്നു
എന്നാൽ മക്കൾ സ്വാർത്ഥലാഭത്തിനായി
അവളെ ചുട്ടെരിച്ചു
സഹിക്കാൻ വയ്യാതായപ്പോൾ അവൾ പൊട്ടിത്തെറിച്ചു , കലിതുള്ളി
കണ്ണിൽ തീപ്പൊരി പടർന്നു
എങ്ങും അത് ആളിക്കത്തി
മക്കൾ അവളുടെ കാൽക്കൽ വീണു
അവൾ കരുണ ചൊരിഞ്ഞു
കാരണം,
അവൾ അമ്മയാണ്