എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/പ്രകൃതിയും വൃത്തിയും

പ്രകൃതിയും വൃത്തിയും


              കേരളത്തിലെ പ്രാചീന നാല് ചരിത്രമെടുത്തു നോക്കിയാൽ തന്നെ എന്നെ ഇവിടെ നിലനിന്നിരുന്ന പല വിശ്വാസങ്ങളും ദിനചര്യകളും മറ്റും പ്രകൃതിയോടിണങ്ങിയ അതുവഴി പലവിധ രോഗങ്ങൾക്കും സാഹചര്യങ്ങളിൽ നിന്നും മനുഷ്യനെ അകറ്റി നിർത്തുന്നത് ആയിരുന്നു. നമുക്ക് ചില ഉദാഹരണങ്ങളിലൂടെ ഇത് പരിശോധിക്കാം
                ഒരു വീടിൻറെ പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള ഈ അടുക്കളയുടെ ചുമതല മുഖ്യമായും വഹിച്ചു പോകുന്ന സ്ത്രീകൾ കൾ കുളിച്ചു ശുദ്ധമായിമാത്രമേ അടുക്കളയിൽ പ്രവേശിച്ചിരുന്നു. കൂടാതെ അതെ അവർ പാകംചെയ്യാൻ ഉപയോഗിച്ചിരുന്നതും മുഖ്യമായും ഓരോരുത്തരുടെയും പറമ്പിൽ തന്നെ കൃഷി ചെയ്യുന്നത് അല്ലെങ്കിൽ ഉണ്ടാക്കുന്നതോ ആയ പ്രകൃതിവിഭവങ്ങൾ ആയിരുന്നു അക്കാലത്ത് നമ്മുടെ ജീവിതം.
                നമ്മുടെ പറമ്പിലും മറ്റും നമ്മൾ ഇന്ന് അവജ്ഞയോടെ യും മറ്റും പുല്ലായി കണക്കാക്കുന്ന കമ്മ്യൂണിസ്റ്റ് പച്ചയും കീഴാർനെല്ലിയും ബ്രഹ്മിയും, കുറുംന്തോട്ടിയും തുളസിയും മഞ്ഞളും തുടങ്ങി ഒട്ടനവധി സസ്യങ്ങൾ നമ്മൾ മരുന്നുകളായി ഉപയോഗിച്ചിരുന്നു. പ്രകൃതിയിൽ നിന്നുള്ളതുകൊണ്ട് തന്നെ ഇവയ്ക്ക് മറ്റ് ദൂഷ്യഫലങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.
                മാത്രവുമല്ല പണ്ടൊക്കെ പുറത്ത് എവിടെയെങ്കിലും ലും പോയി വന്നാൽ ഉമ്മറത്ത് ഇത് ഒരു കിണ്ടിയിൽ വെള്ളം വച്ചിട്ട് ഉണ്ടായിരിക്കും . അതുപയോഗിച്ച് കൈയും കാലും മുഖവുമൊക്കെ കഴുകി ശുദ്ധിയയിട്ടെ വീട്ടിൽ പോലും ആളുകൾ പ്രവേശിച്ചിരുന്നുള്ളൂ.
                നമ്മൾ ആരാധിച്ചു പോന്നിരുന്നു കാവുകളും മറ്റും ഒട്ടനവധി പ്രകൃതിവിഭവങ്ങളുടെ കലവറയും കൂടിയായിരുന്നു പക്ഷികൾക്കും ഇഴജന്തുക്കൾക്കും സംരക്ഷണം ചെറുതല്ല.ഇതിൽ നിന്നും നമ്മുടെ ദൈവ വിശ്വാസങ്ങളിൽ പോലും പ്രകൃതി ക്കുള്ള പങ്ക് വ്യക്തമാക്കുന്നു.പക്ഷേ ടെ ഇന്ന് നമ്മൾ പ്രകൃതിയിൽ നിന്നും അകലുകയും പ്രകൃതിയെ നശിപ്പിക്കുകയും അതുവഴി രോഗം ഉണ്ടാകാനുള്ള സാഹചര്യം സൃഷ്ടിക്കുകയും യും സ്വയം യം തീരുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ആണ്.
               ഇന്ന് നമ്മൾ കേൾക്കുന്ന പല രോഗങ്ങളും മനുഷ്യർ മറ്റു ജീവജാലങ്ങളെ വേട്ടയാടിയത് മൂലം അവയിൽനിന്ന് പിടിപെട്ടതാണ്. അതുകൊണ്ടുതന്നെ ഇന്നത്തെ ഈ ദാരുണ അവസ്ഥയ്ക്ക് പരിഹാരം കാണാൻ മനുഷ്യർ പ്രകൃതിയിലേക്ക് മടങ്ങുകയും പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുകയും കൂടാതെ വൃത്തിഹീനമായ പരിസരം സൃഷ്ടിക്കാതെ വൃത്തി ഒരു ദിനചര്യയായി ശീലമാക്കുകയും ചെയ്താൽ മാത്രമേ സാധ്യമാകൂ.
ആരതി കൃഷ്ണൻ
8സി വി എച്ച് എസ്സ് എസ്സ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം