ഗ്രന്ഥശാല : മലയാളം,ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലായി വിവിധ ശാസ്ത്രസാഹിത്യ വിഷയങ്ങളെ സംബന്ധിച്ചുള്ള അനേകം പുസ്തകങ്ങൾ അടങ്ങുന്ന ഒരു ലൈബ്രറി സ്കൂളിന് സ്വന്തമായുണ്ട്. ഏതു സമയത്തും കുട്ടികളുടെ സംശയനിവാരണത്തിനായി വിശ്വവിജ്ഞാനകോശം, ഡിക്ഷ്ണറികൾ, എന്നിവയുടെ ഒരു ശേഖരവും ലൈബ്രറിക്ക്‌ ഉണ്ട്. വായന കുറിപ്പുകൾ, കയ്യെഴുത്തു മാസികകൾ, സ്കൂൾ- ക്ലാസ്സ് മാഗസിനുകൾ എന്നിവ തയ്യാറാക്കുകയും ചെയ്യുന്നു