എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം ആരോഗ്യം നൽകും

ശുചിത്വം ആരോഗ്യം നൽകും

ആറാം ക്ലാസിലെ ലീഡർ ആയിരുന്നു അരുൺ. എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുത്തുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അവനാണ്. പങ്കെടുക്കാത്തവർക്ക് ശിക്ഷ ലഭിക്കും എന്ന് അധ്യാപകൻ പറ‍ഞ്ഞിരുന്നു. അതിനുശേഷം എല്ലാവരും കൃത്യസമയത്ത് എത്തുമായിരുന്നു. ഒരു ദിവസം പ്രാർത്ഥനയിൽ ഒരാളുടെ കുറവുണ്ടായിരുന്നു.ആരാണെന്നുനോക്കിയപ്പോൾ അത് അമ്മുവായിരുന്നു.

അമ്മു പ്രാർത്ഥനക്ക് വന്നില്ല എന്ന് അരുൺ പറഞ്ഞു. എന്തുകൊണ്ടാണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നതെന്ന് അധ്യാപകൻ അമ്മുവിനോട് ചോദിച്ചു. ഞാൻ ക്യത്യസമയത്തുതന്നെ സ്കൂളിൽ എത്തിയിരുന്നു. പക്ഷെ ക്ളാസ്സ് മുറി വൃത്തികേടായി കിടക്കുകയായിരുന്നു. അമ്മ പറഞ്ഞീട്ടുണ്ട് വൃത്തിഹീനമായ പരിസരത്തുനിന്നാൽ അസുഖം വരുമെന്ന്. അതുകൊണ്ട് ഞാൻ ക്ളാസ്സ് മുറി വൃത്തിയാക്കി. ഇതുകേട്ട അധ്യാപകൻ അവളെ അഭിനന്ദിച്ചു.

നന്ദന വിനോദ്
6 A എം യു പി എസ് പൊറത്തിശ്ശേരി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ