എം ടി യു പി എസ് തൃക്കുന്നപ്പുഴ/അക്ഷരവൃക്ഷം/കോവിഡ് 19നും ലോകവും
കോവിഡ് 19നും ലോകവും
കോവിഡ് 19നും ലോകവും 2019 ഡിസംബർ ആദ്യം ചൈനയിലെ വുഹാൻ എന്ന സ്ഥലത്തെ മത്സ്യവ്യാപാരകേന്ദ്രത്തിൽ നിന്ന് ന്യുമോണിയ പടർന്നു പിടിക്കുന്നു എന്ന റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡിസംബർ അവസാനം ഈ രോഗം കൂടുതൽ ആൾക്കാരിലേക്ക് കാണപ്പെടുകയും ജനുവരി 7ാം തീയതിയോടെ കൊറോണ വൈറസാണെന്നും ലോകാരോഗ്യ സംഘടന ഈ രോഗത്തെ കോവിഡ് 19 എന്ന് പേരിടുകയും ചെയ്തു. ജനുവരി 13ന് ചെെനയ്ക്ക് പുറത്ത് തായലന്റിൽ ആദ്യ കോവിഡ് രോഗം സ്ഥിതീകരിക്കുന്നു. മഴക്കാലത്ത് വരുന്ന ജലദോഷം പോലെ വന്ന് പോകും എന്ന് നിസാരവത്കരിച്ചു കണ്ടു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . പക്ഷേ അമേരിക്കയിൽ അതിവേഗം പടർന്നു പിടിക്കുകയും 5ലക്ഷത്തോളം പേർക്ക് ഈ രോഗം സ്ഥിതീകരിക്കുകയും ഏതാണ്ട് പതിനായിരത്തിലധികം പേരുടെ ജീവൻ അപഹരിക്കുകയും ചെയ്തു. ഇന്ത്യയിൽ കേരളത്തിലാണ് ആദ്യമായി കൊറോണ സ്ഥിതീകരിച്ചത്. ചൈനയിലെ വുഹാനിൽ നിന്നും എത്തിയ ആൾക്കാർക്കാണ് ഈ രോഗം സ്ഥിതീകരിച്ചത്. പത്തനംതിട്ടയിലുള്ള85ഉം 93ഉം വയസ്സുള്ള വൃദ്ധദമ്പതികളെ രോഗവിമുക്തരാക്കാൻ കഴിഞ്ഞത് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനമാണ്. മാർച്ച് 23 ന് രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചു. ഇതിന് ഫലവത്തായ വാക്സിൻ കണ്ടെത്താനായിട്ടില്ലെന്നതും ഈ കോവിഡ് കഴിഞ്ഞുള്ള ലോകം എന്തായിരിയ്ക്കും എന്നതും ആശങ്കകരമായ കാര്യമാണ്. ഇതിനെ തകർക്കാൻ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. വലിയ വലിയ കണ്ടുപിടുത്തങ്ങൾ നടത്തി ലോകത്തെ കീഴടക്കാൻ ശ്രമിച്ച മനുഷ്യൻ ഒരു നിസ്സാരനായ വൈറസ്സിനു മുമ്പിൽ പകച്ചു നിൽക്കുന്ന കാഴ്ച്ചയാണ് നാം ഇന്ന് കാണുന്നത്. അതുകൊണ്ട് ഇനിയെങ്കിലും ഭൂമിയെ നശിപ്പിക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |