എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/ശുചിത്വവും മാർഗനിർദേശങ്ങളും
ശുചിത്വവും മാർഗനിർദേശങ്ങളും
ഹൈജീൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന പദത്തിനും വിവിധ സന്ദർഭങ്ങളിൽ . ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ശുചിത്യത്തിന്റെ ഉറവിടം വുക്തിയാണ് വ്യക്തിശുചിത്വം ഗൃഹശുചിത്വം പരിസര ശുചിത്വം എന്നിങ്ങനെ പലരീതിയിൽ ശുചിത്വമുണ്ട്. ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം വ്യക്തികൾ സ്വയം പലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട്. അത് കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധിരോഗങ്ങളും ജീവിത ശൈലി രോഗങ്ങളും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. പരിസരശുചിത്വം നിത്യജീവിതത്തിൽ പരിസരശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. വ്യക്തിയും പരിസരശുചിത്വവുമായി ഏറെ ബന്ധമുണ്ട്. മാലിന്യം റോഡിൽ വലിച്ചെറിയുന്നത് , സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിൽ വലിച്ചെറിയുന്നത് , സ്വന്തം വീട്ടിലെ അഴുക്കു ജലം രഹസ്യമായി ഓടയിലേക്ക് ഒഴുക്കുന്നത് എന്നിവ പരിസരമലിനീകരണത്തിന് കാരണമാകുന്നു പകർച്ച വ്യാധികൾ ഇത്തരം ശുചിത്വമില്ലാഴ്മ കാരണം ഉണ്ടാകുന്നതാണെന്ന് നാം തിരിച്ചറിയുന്നില്ല പൗരബോധവും സമൂഹ ബോധവുമുള്ള ഒരു സമൂഹത്തിന് മാത്രമേ ശുചിത്വം സാധ്യമാവുകയുള്ളു താനുണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കേണ്ടത് തന ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതുഗു ചിത്യം സ്വയം ഉണ്ടാകും. സാമൂഹ്യബോധമുള്ള ഒരു വ്യക്തി തന്നെ ശുചി ത്വത്തിന് വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കുകയില്ല. രോഗങ്ങളും ശുചിത്വവും ഇന്ന് നമ്മൾ നേരിടുന്ന വൈറസ് രോഗ വ്യാപനത്തിന് പ്രധാന കാരണം വ്യക്തിശുചിത്വമില്ലാഴ്മയാണ്. ശരീരം സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത് അതിന് ഉദാഹരണമാണ് കോവിഡ് 19 എന്ന മഹാമാരി . വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അണുക്കൾ വായുവിലേക്ക് പകരുകയും അടുത്തു ള്ളവരിലേക്ക് എത്തുകയും ചെയ്യുന്നു. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം ചെയ്യുമ്പോഴോ രോഗം മറ്റുള്ളവരിലേയ്‌ക്ക് പകരാം. രോഗമുള്ളവർ തൊട്ട വസ്തുക്കൾ മറ്റൊരാൾ സ്പർശിക്കുമ്പോൾ ആ കൈകൾ കണ്ണിലോ മുക്കിലോ തൊട്ടാൽ രോഗം പടരും. അനാവശ്യ ആശുപത്രി സന്ദർശനം ഒഴുവാക്കുക. രോഗമുള്ളവരുമായി അടുത്തിടപഴകാതിരിക്കുക. ശുചിത്വത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ 1.രോഗബാധിതരുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക.
|