എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/മണ്ണിന്റെ മണം
മണ്ണിന്റെ മണം
പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും മണ്ണിന്റെ ജൈവഘടനയ്ക്കും അടിത്തട്ടിലേയ്ക്കുള്ള നീരൊഴുക്കിനും സസ്യങ്ങൾ വളരെ വലിയ പങ്കുവഹിക്കുന്നു. ഒരു വിത്ത് മുളച്ചുപൊങ്ങുന്നതിന് മണ്ണിന്റെ ഘടനആവശ്യമാണ്. നമ്മുക്ക് ചുറ്റും കാണുന്ന വൻമരങ്ങളും , സസ്യങ്ങളും, അതിൽ വളരുന്ന ചെറിയ ചെറിയ പക്ഷിമൃഗാദികെളയും നശിപ്പിച്ചിട്ടാണ് നാം ഇന്ന് വീടുകളും, റോഡുകളും കെട്ടിപ്പൊക്കുന്നത്. വയലുകളും, തോടുകളും, ചെറിയ പുഴകളും, കുളങ്ങളും ഒക്കെ നികത്തിയാണ് നമ്മളുടെ ആവശ്യങ്ങൾ നടത്തുന്നത്. അതുമൂലം അതിൽ അധിവസിച്ചിരുന്ന മത്സ്യങ്ങളും ,ചെറിയ ജീവജാലങ്ങളും എല്ലാം നശിച്ചുപോകുന്നു. മണ്ണിന്റെ ജൈവസമ്പുഷ്ടത വർധിപ്പിക്കുന്ന മണ്ണിരകൾ, സൂക്ഷ്മാണുക്കൾ, ഷഡ്പദങ്ങൾ തുടങ്ങിയവ മണ്ണിനെ പരിപോഷിപ്പിക്കുകയും ഇവയുടെ ജീവിത ചക്രത്തെ തുടച്ചു മാറ്റും വിധം വർണങ്ങളിലുള്ള ടൈലുകൾ പാകുന്നു മനുഷ്യൻ." പ്രകൃതിയെ നശിപ്പിക്കുന്ന മനുഷ്യാ! ഓർക്കുക നീ നഷ്ടപ്പെടുത്തുന്നതേയുള്ളു, നേടുന്നില്ല എന്നത്." നമ്മൾ ശ്വസിക്കുന്ന വായു പോലും വില കൊടുത്ത് വാങ്ങണ്ട അവസ്ഥയാണ് ഇന്നുള്ളത്. മുറ്റത്ത് ടൈലുകൾ പാകുന്നതിനു പകരം കറുകയും, മുക്കുറ്റിയും, തുളസിയും, മറ്റു പുൽചെടികളും നട്ടുപിടിപ്പിക്കുന്നതാണ് നല്ലത് പ്രകൃതിയെ സംരക്ഷിക്കാൻ നമ്മളോരോരുത്തരും ബാധ്യസ്ഥരാണ്
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |