വിജനതലോകമെങ്ങും
വിജനതയോരോ ഇടവഴിയിലും
മാനവരാശി സമൂലം പിഴുവാൻ
വ്യാപനമായി ഈ മഹാമാരി
സ്തബ്ധരായി ചീനക്കാർ ഇതിനുമുന്നിൽ
സ്തബ്ധരായി ഇറ്റലിക്കാർ ഇതിനുമുന്നിൽ
സ്തബ്ധരായി അമേരിക്കക്കാർ ഇതിനുമുന്നിൽ
സ്തബ്ധരായി ഭൂലോകജനങ്ങളും ഇതിനുമുന്നിൽ
പരസഹസ്രം ജീവനെടുത്തീ മഹാമാരി
നീരവമായിമാറി അംബിക
എന്നാലും നമ്മുക്ക് ഔഷധമുണ്ട്
ഇന്നത്തെ ഈ ഔഷധമില്ലാ അസുഖത്തിന്
പ്രതിരോധം ഔഷധമായി മാറ്റുക
സാമൂഹിക അകലം മറ്റൊരൌഷധം
സാമൂഹിക അകലം നമ്മൾക്കിടയിലുണ്ടെങ്കിലും
സാമൂഹിക ഒരുമ നമ്മുടെ മനസിലുണ്ട്.
ഈ അസുഖം ഇല്ലാതാകുന്ന കാലം ആഗമിക്കും
അന്ന് നമ്മൾ എല്ലാവരും സമോദം ഒരുമിക്കും.
അന്ന് നമ്മളിൽ നവോന്മേഷം ഉണരും.
അന്ന് നമ്മൾ ജീവൻ വെടിഞ്ഞവരെ ഓർക്കണം.
അന്ന് ജീവൻ കൊടുത്ത് പ്രവർത്തിച്ചവർക്ക് പ്രണാമമർപ്പിക്കണം
അന്ന് നമ്മൾ ധീരപോരാളികളാകും
അന്ന് നമ്മൾ യഥാർത്ഥ മനുഷ്യരാകും