ദു:ഖമാണീ പ്രളയം എന്നും
ദുഃഖമാണീ പേമാരി
ഭൂമിതൻ മാറ് പിളർന്നൊരി
പ്രളയം എൻ കുടുംബം
ഇല്ലാതാക്കിയ പ്രളയം
എൻ സഹോദരങ്ങളെ
ഇല്ലാതാക്കിയ പ്രളയം
അമ്മ തൻ അമ്മിഞ്ഞ
പാലിൻ മണം മാറും
മുൻപേ കുഞ്ഞിനെ അകറ്റിയ പ്രളയം
ജാതിയില്ലാ മതമില്ലാ
എന്ന് മനുഷ്യനെ അറിയിച്ച
പ്രളയം ദുഃഖമാണീ പ്രളയം
എന്നും ദുഃഖമാണീ പേമാരി