എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/അക്ഷരവൃക്ഷം/കോവിഡ്19
കോവിഡ്1 9
ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് - 19 എന്നവൈറസ് ലോകമാകെ വ്യാപിച്ചിരിക്കുകയാണ് . ഇതുവരെ ഒരു മരുന്നും കണ്ടുപിടിക്കാത്തതു കൊണ്ട് ഇന്ത്യയുൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളും ഈ മഹാമാരിയെ നേരിട്ടു കൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ ചൈനയായിരുന്നു നമ്മെ ആശങ്കപ്പെടുത്തിയിരുന്നത്. മൂവായിരത്തിലേറെ മരണങ്ങളും നിരവധി കേസുകളും. ആശുപത്രികൾ പോരാഞ്ഞിട്ട് രോഗികളെ സംരക്ഷിക്കാൻ ഹോസ്പിറ്റലുകൾ ഉണ്ടാക്കുന്നു. പക്ഷേ പതുക്കെ യൂറോപ്യൻ രാജ്യങ്ങളായ ഇറ്റലി , സ്പെയിൻ അങ്ങ നെ നിരവധി രാജ്യങ്ങളിലേക്ക് ഇതു പടർന്നു പിടിച്ചു . വലിപ്പത്തിലും ജനസംഖ്യാ നിരക്കിലും താഴെക്കിടയിൽ കിടക്കുന്ന ഈ കുഞ്ഞു രാജ്യങ്ങളുടെ അവസ്ഥ ലോകത്തിനെ ഇന്ന് ആശങ്കയിലാഴ്ത്തിയിരിക്കുന്നു. ഇറ്റലിയിലും സ്പെയിനിലും മരണനിരക്ക് പതിനായിരം കഴിഞ്ഞു. സ്പർശനത്തിലൂടെ മാത്രം പടരുന്ന ഈ രോഗം ഇവിടങ്ങളിൽ സമൂഹവ്യാപകമായിരിക്കുന്നു . ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെയെല്ലാം നിരീക്ഷണത്തിനു വിധേയമാ ക്കി . ഇതോടെ സംസ്ഥാനം വളരെയധികം ജാഗ്രത പുലർത്തി . വിദ്യാല യങ്ങൾ അടച്ചു , സിനിമാഹാളുകൾ അടച്ചു , കൂട്ടംകൂടി നിൽക്കുന്നത് ഒഴി വാക്കി . ഇങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു സർക്കാർ നമ്മു ടെ സംസ്ഥാനത്തെ സംരക്ഷിക്കുന്നു.
. കൂട്ടംകൂടി നിൽക്കരുത് . പുറത്തു നിന്ന് വന്നതിനു ശേഷം കൈകൾ സാനിറ്റൈസർ ഉപയോഗിച്ചു വൃത്തിയായി കഴുകുക .പച്ചക്കറികളും പഴങ്ങളും ധാരാളമായി കഴിക്കുക .അത്യാവശ്യത്തിനു മാത്രം സഞ്ചരിക്കുക ഇതൊക്കെ ചില മുൻകരുതലുകളാണ് . ലോക്ക്ഡൗണുമായി ബന്ധപ്പെട്ടു നമ്മെ നിയന്ത്രിഎം ജി എം ഗവ .ഹയർ സെക്കണ്ടറി സ്‌കൂൾ നായത്തോട് ക്കാൻ 24 മണിക്കൂറും ഊണും ഉറക്കവും ഇല്ലാതെ പൊലീസ് . മുൻകരുതലുകൾ ലംഘിച്ചു പു റത്തിറങ്ങി നടന്നവർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിൽ . അവർ പൊലീ സ് സ്റ്റേഷനിലാണെങ്കിലും അവരുടെ അശ്രദ്ധ മൂലം ഇന്നു രാജ്യത്തെ മര ണനിരക്ക് 106 ആയി . തുടർന്നു കേരളത്തിലും രണ്ടു മരണം റിപ്പോർട്ടു ചെയ്തു . ഇതോടെ കൂടുതൽ ജാഗ്രതയിലാണ് കേരളം . ആരെയും പുറത്തിറ ക്കുന്നില്ല . അഭയമില്ലാത്തവർക്ക് അന്നം നൽകി കുടുംബശ്രീയുടെ‘ COMMUNITY KITCHEN ‘ . പലീസുകാരുടെ നിയന്ത്രണങ്ങൾ തുടർന്നും പ്രവർത്തിക്കുന്നു . അതിർത്തിയടച്ചതോടെ ഭക്ഷണത്തിന്റെ കാര്യം പരുങ്ങലിലായി . കർണ്ണാ ടക അതിർത്തി അടച്ചുവെന്നും ഇനി തുറക്കില്ലെന്നും അറിയിച്ചു . സർ ക്കാർ കർഷകരോടു കൃഷി ചെയ്തു കൊള്ളാൻ പറഞ്ഞു . പല നിർമ്മാണ ശാലകളും അടച്ചു പൂട്ടി . ചിലവാകാതെ വന്ന പല വസ്തുക്കളും കർഷകർ വെറുതെ കളയുന്നു . ഒടുവിൽ ഭക്ഷ്യവസ്തുക്കൾ സർക്കാർ തന്നെ സംഭരിക്കു വാൻ തീരുമാനിച്ചു . ഭക്ഷ്യവസ്തുക്കൾക്കു പഞ്ഞമില്ലെന്നും ആരും ആശങ്ക പ്പെടേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു . രാജ്യത്തിന്റെ ദുർബലാവസ്ഥ കണ്ട നിരവധി പേർ കോടികൾ സം ഭാവന ചെയ്തു . തുടർന്നു വെയിലും മഴയും വകവയ്ക്കാതെ നമ്മെ നിയന്ത്രിക്കുന്ന പൊലീസിനും ഒട്ടും തന്നെ ഭയമില്ലാതെ പോരാടുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും ഫയർഫോഴ്സ് പ്രവർത്തകർക്കും മറ്റു സന്നദ്ധ സേവകർക്കും ആദരവു പ്രകടിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നമ്മോടെല്ലാവരോടും ഒരു നിർദ്ദിഷ്ട ദിവസം നിർദ്ദിഷ്ട സമയം കൈ അടിക്കാനും അഭ്യർത്ഥിച്ചു . രാജ്യം ഒന്നടങ്കം അതിനെ സ്വീകരിച്ചു . തുടർന്നു കൊറോണയെന്ന ഇരുട്ടിനെതിരെ പ്രകാശം തെളിയിക്കണമെന്നും പറഞ്ഞു . രാജ്യം മുഴുവൻ രാത്രി അവരവരുടെ വീട്ടിൽ ദീപങ്ങൾ തെളിയിച്ചും ടോർച്ച് തെളിയിച്ചുമൊ ക്കെ കൊറോണയ്ക്കെതിരെ പോരാടി .ഇരുപത്തിയൊന്നു ദിവസത്തെ ലോക്ക്ഡൗൺ വളരെ നല്ല മന സ്സോടെ തന്നെ ജനങ്ങൾ ഏറ്റെടുത്തു കൊണ്ടിരിക്കുന്നു . വീട്ടിലും സമൂഹ മാധ്യമങ്ങളിലും സമയം ചിലവഴിക്കുന്നു എല്ലാവരും . നമ്മെ സംരക്ഷിക്കാൻ വേണ്ടി നടപ്പിലാക്കിയ ലോക്ക്ഡൗൺ്‍ എല്ലാവരും ഒരു കർമ്മം പോലെ അനുഷ്ഠിക്കുന്നു അഥവാ ഏറ്റെടുക്കുന്നു . വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട , കൊറോണ എന്ന ഓമന പ്പേരിട്ടു നാം വിളിക്കുന്ന സൂക്ഷ്മജീവിയെ ഒരു മഹാമാരിക്കുള്ള കാരണ മായും ഈ ജീവി പരത്തിയ കോവിഡ്-19 എന്ന അസുഖത്തെ ഒരു മഹാ മാരിയായും ഇന്നു ലോകമെങ്ങും പ്രഖ്യാപിച്ചു കഴിഞ്ഞു . മരുന്നു കണ്ടുപിടിച്ചിട്ടുമില്ല. വളരെ മുൻകരുതലോടെ , ജാഗ്രതയോടെ തന്നെ ഈ മഹാമാരിയെ നമുക്കു നേരിടാം അങ്ങനെ , COVID-19 നു കാരണമായ CORONA വൈറ സിനെ അല്ലെങ്കിൽ CORONA വൈറസ് പടർത്തിയ COVID-19 നെ ഈ ലോകത്തു നിന്നു തന്നെ നമുക്ക് ഒഴിവാക്കാം. Let’s Break The Chain.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |