വാർഷിക പരീക്ഷ തൻ മുന്നൊരുക്കങ്ങൾ
തകൃതിയായി നടക്കുന്നൊരുദിനം ടീച്ചർ അറിയിച്ചു സ്കൂളുകളെല്ലാം ഇന്നടയ്ക്കും കൊല്ലപരീക്ഷ ഉണ്ടാകില്ലപോൽ
കൊറോണ പടര്ന്നാടാണത്രെ കാരണം അവധിക്കാലങ്ങൾ
ആടിത്തിമിർക്കാല്ലോ എന്നുള്ള മോഹത്തിൽ ഓടി ഞാൻവീടണഞ്ഞു
പതിവില്ലതെയെൻ വീടിന്റെ പൂമുഖത്തായി ബക്കറ്റിൽ വെള്ളവും സെന്സിറ്റീസെറും ഞാൻ കണ്ടു
ഇതെന്തമ്മേ എന്ന ശങ്കയ്ക്കു മറുപടി തന്നതു അച്ഛനായിരുന്നു
മഹാമാരിയാം കൊറോണ എത്തിയിരിക്കുന്നു നമ്മുടെ നാട്ടിലും
അണുനശീകരണത്തിനായ് ഇടയ്ക്കിടെ നാം കൈകൾ ശുചിയാക്കിടേണം, വീടിനുള്ളിൽ തന്നെ കഴിയവേണം
പെട്ടന്ന് കേട്ടപ്പോൾ സങ്കടമുണ്ടായി രോഗത്തിൻ ഗൗരവം ഉൾക്കൊണ്ട് വന്നപ്പോൾ
കോവിട് പ്രതിരോധത്തിനായ് ഞാനുമുണ്ട് അനുദിനം ആയിരം രോഗികൾ പെരുകുമ്പോൾ
അരികത്തു തന്നെ ഉണ്ടെന്ന് ഓർമ വേണം വീട്ടിലിരുന്നു ചിത്രം വരച്ചും, കളികൾ കളിച്ചും,
വായിച്ചും, പ്രാർത്ഥിച്ചും ധീരരായി കരുത്തനായി അതിജീവനത്തിനായ്
നമുക്കൊന്നായ് മുന്നേറിടാം കോറോണയെ തുരത്തീടാമതിനായ് ഒരു കവിത കുറിച്ചീടാം.