എം എസ് എം എച്ച് എസ് എസ് കായംകുളം/നാടോടി വിജ്ഞാനകോശം

പ്രധാന ആകർഷണങ്ങൾ/ സ്ഥാപനങ്ങൾ

കെപിഎസി

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാടക കമ്പനിയായ കെ പി സി യുടെ ആസ്ഥാനം കായംകുളം ആണ്. പട്ടണത്തിന് ഏതാണ്ട് രണ്ട് കിലോമീറ്റർ തെക്കായി ആണ് കെപിഎസിയുടെ ഓഫീസ്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ 1950-കളിൽ അധികാരത്തിൽ എത്തിച്ചതിന് ഭാഗ്യനക്ഷത്രം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, തുടങ്ങിയ കെപിഎസി നാടകങ്ങൾക്കും അവയിലെ ജനപ്രിയ ഗാനങ്ങൾക്കും വലിയൊരു പങ്കുണ്ട്.

കൃഷ്ണപുരം കൊട്ടാരം

ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് സ്ഥിതിചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കൊട്ടാരമാണ് കൃഷ്ണപുരം കൊട്ടാരം. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂറിലെ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മയാണ് ഇന്ന് കാണുന്ന രീതിയിൽ കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചത്. കായംകുളം( ഓടനാട്) ഭരിച്ചിരുന്ന രാജാക്കന്മാരുടെ ആസ്ഥാനം ഇവിടെയായിരുന്നു. കൃഷ്ണപുരത്തെ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്തുള്ള കൊട്ടാരം കേരളത്തിലെ തന്നത് നിർമ്മാണ ശൈലിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പതിനാറ് കെട്ട് മാതൃകയിലാണ് കൃഷ്ണപുരം കൊട്ടാരം നിർമ്മിച്ചിട്ടുള്ളത്. ഇന്ന് ഈ കൊട്ടാരം പുരാവസ്തു വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു. പ്രാചീനകാലത്തെ നാണയങ്ങൾ ആയുധങ്ങൾ മറ്റു പുരാവസ്തുക്കൾ അവയുടെ മാതൃകകൾ എന്നിവ ഇവിടെ നമുക്ക് കാണാവുന്നതാണ്. മുതിർന്നവർക്ക് പത്തു രൂപയും കുട്ടികൾക്ക് അഞ്ചു രൂപയും ആണ് പ്രവേശന ടിക്കറ്റ് നിരക്ക്.

ഗജേന്ദ്രമോക്ഷം

കൃഷ്ണപുരം കൊട്ടാരത്തിലെ തേവാരപ്പുര യുടെ സമീപമുള്ള ഭിത്തിയിൽ കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുപ്പമേറിയ ഒറ്റ പാനൽ ചുവർ ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രീകരിച്ചിരിക്കുന്നു. പൂർണ്ണമായും പ്രകൃത്യാലുള്ള ചായക്കൂട്ടുകൾ ആണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്.

കായംകുളം വാൾ

തിരുവിതാംകൂർ നാട്ടുരാജ്യങ്ങൾ പ്രധാനമായും കായംകുളം മേഖലയിലെ യോദ്ധാക്കളും പ്രഭു കുടുംബങ്ങളും ഉപയോഗിച്ചിരുന്നത് കായംകുളം വാൾ എന്നറിയപ്പെടുന്ന പ്രത്യേകതരം വാൾ ആണ്. ഇരു തലയ്ക്കും ഒരുപോലെ മൂർച്ചയുണ്ട് എന്നതാണ് കായംകുളം വാളിൻറെ ഏറ്റവും വലിയ പ്രത്യേകത. ഈ ആയുധം ഉപയോഗിച്ച് കൈത്തഴക്കം വന്നവർ പോലും വളരെ ശ്രദ്ധയോടെ പ്രയോഗിച്ചില്ലെങ്കിൽ ഉപയോഗിക്കുന്ന ആൾക്ക് തന്നെ സാരമായ പരുക്ക് ഏറ്റുന്ന് വരാം.

ഓണാട്ടുകരയിലെ ചുമടുതാങ്ങികൾ

ആരാണ് ചുമന്നുകൊണ്ട് പോകുന്നവർക്ക് ക്ഷീണം അനുഭവപ്പെടുമ്പോൾ ചുമട് ഒന്ന് ഇറക്കി വെച്ച് വിശ്രമിക്കാനായി സ്ഥാപിച്ചതാണ് ചുമടുതാങ്ങികൾ. ഇന്നും ഈ പ്രദേശത്ത് ചുമടുതാങ്ങികളുടെ അവശിഷ്ടങ്ങൾ, നമുക്ക് കണ്ടെത്താവുന്നതാണ്.

കായംകുളം കായൽ

വേമ്പനാട്ട് കായലിന് തെക്കുവശത്ത് കാർത്തികപ്പള്ളി മുതൽ പന്മന വരെ വ്യാപിച്ചുകിടക്കുന്ന ചരിത്രപ്രാധാന്യമുള്ള കായലാണ് കായംകുളം കായൽ. ഇതിന് ഏകദേശം 30 കിലോമീറ്റർ നീളവും രണ്ടര കിലോമീറ്റർ വീഡിയോ ഉണ്ട്. കായംകുളത്തെ വാണിജ്യപരമായും കാർഷികപരമായും മുന്നോട്ട് കൊണ്ടുവരുവാൻ കായംകുളം കായൽ വഹിച്ച പങ്ക് വലുതാണ്. കായംകുളം കായൽ പ്രദേശം പണ്ട് ഫലഭൂയിഷ്ഠമായ കൃഷിയിടം ആയിരുന്നുവെന്നും യുദ്ധത്തിൽ പരാജയപ്പെട്ട മാർത്താണ്ഡവർമ്മ തൻറെ നാവിക പടയാളികളായ ആറാട്ടുപുഴയിലെ അരയൻമാരെ കൊണ്ട് പൊഴി മുറിപ്പിച്ചു അതിലൂടെ സമുദ്രജലം കയറ്റിവിട്ട് കൃഷിയിടം കൃഷിയോഗ്യമല്ലാത്തത് ആക്കി എന്നും അഭിപ്രായമുണ്ട്.

ചൊവ്വണ്ണൂർ കളരി

ചെമ്മണ്ണൂർ തറവാട്ടിലെ ചാവടിയിൽ കുമ്മൻ പിള്ള രാമൻപിള്ള ആശാൻ ആയിരുന്നു ശ്രീനാരായണ ഗുരുദേവനെ സംസ്കൃതം അഭ്യസിപ്പിച്ചത്. 1053 ഇൽ തൻറെ ഇരുപത്തിയൊന്നാം വയസ്സിൽ ആണ് വിദ്യ അഭ്യസിക്കുന്നതിനായി ഗുരുദേവൻ പുതുപ്പള്ളിയിലെ വാരണപ്പള്ളി വീട്ടിലെത്തിയത്. ഇന്ന് ഇത് ഒരു ചരിത്രസ്മാരകമായി നിലകൊള്ളുന്നു.

ശങ്കർ മെമ്മോറിയൽ നാഷണൽ കാർട്ടൂൺ മ്യൂസിയം ആൻഡ് ആർട്ട് ഗാലറി

കായംകുളം ടൗണിൽ നിന്ന് നാല് കിലോമീറ്റർ അകലെയായി മുക്കടയിൽ സ്ഥിതിചെയ്യുന്ന മ്യൂസിയമാണ് ഇത്. പ്രശസ്ത കാർട്ടൂണിസ്റ്റ് ശങ്കർ കായംകുളത്തുകാരനാണ്. അദ്ദേഹത്തിൻറെ ഓർമ്മയ്ക്കായാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. അദ്ദേഹത്തിൻറെ ഫലിത രസം തുളുമ്പുന്നതും കുറിക്കുകൊള്ളുന്നതുമായ കാർട്ടൂണുകൾ ഇന്ത്യയിലൊട്ടാകെ കൊള്ളിച്ചിരുന്നു. അദ്ദേഹത്തിൻറെ പ്രശസ്ത കാർട്ടൂണുകൾക്ക് ഒപ്പം മറ്റ് ചിത്രകാരൻ മാരുടെയും ശിൽപ്പികളുടെയും ചിത്രങ്ങളും ശിൽപങ്ങളും നമുക്ക് ഇവിടെ കാണാവുന്നതാണ്. മുതിർന്നവർക്ക് 5 രൂപയും കുട്ടികൾക്ക് രണ്ടു രൂപയുമാണ് ഇവിടത്തെ പ്രവേശന ടിക്കറ്റ് നിരക്ക്.

ഗവൺമെൻറ് ഹോസ്പിറ്റൽ

കായംകുളം ബസ് സ്റ്റാൻഡിന് സമീപത്തായി കായംകുളം ഗവൺമെൻറ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നു. മുൻ ആരോഗ്യ മന്ത്രി ആയിരുന്ന ശ്രീമാൻ പി കെ കുഞ്ഞു സാഹിബിനെ സ്മരണാർത്ഥം ഈ താലൂക്ക് ആശുപത്രിക്ക് അദ്ദേഹത്തിൻറെ പേരാണ് നൽകിയിരിക്കുന്നത്.

ആരാധനാലയങ്ങൾ

പുതിയിടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ദേവികുളങ്ങര ഭഗവതി ക്ഷേത്രം, കുറക്കാവ് ദേവി ക്ഷേത്രം, എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം , ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ഏവൂർ കണ്ണമ്പള്ളിൽ ഭഗവതി ക്ഷേത്രം , കുറക്കാവ് ദേവി ക്ഷേത്രം, ചേരാവള്ളി ഭഗവതി ക്ഷേത്രം, വാരണപ്പള്ളി ക്ഷേത്രം, കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാദീശാ പള്ളി, സെയിന്റ് ആന്റണി പള്ളി, ഷഹീദാർ മസ്ജിദ്, കുറ്റിത്തെരുവ് ജമാഅത്ത് പള്ളി, കായംകുളം 'മുഹിദ്ദീൻ പള്ളി, പുത്തൻ തെരുവു മസ്ജിദ്, കീരിക്കാട് ജമാഅത്ത് നൈനാരത്ത് മസ്ജിദ്, ചെമ്പകപ്പളി ജമാഅത്ത്, ഠൗൺ ജമാഅത്ത് പള്ളി, പുതിയടം പള്ളി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

എം എസ് എം കോളേജ് , ഗവ. വിമൻസ് പോളിടെൿനിക് കോളേജ് , കേരള യൂണിവേഴ്സിറ്റി ബി.എഡ് സെന്റർ , ജമീലാബീവി ബി. എഡ് കോളേജ് , ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്‌ണപുരം ,ഗവ. ബോയ്സ് എച് എസ് എസ് , ഗവ ഗേൾസ്  എച് എസ് എസ്, എം എസ് എം  എച് എസ് എസ് , പി കെ കെ എസ്  എം എച് എസ് എസ്, st മേരീസ്  ഗേൾസ് ഹൈസ്‌കൂൾ, ശ്രീ വിഡോബ ഹൈസ്കൂൾ