കണ്ണുകൊണ്ട് കാണാൻ പോലും
കഴിയാത്ത ഒരു ജീവിവന്നു,
കണ്ടതെല്ലാം സ്വന്തമാക്കിയ
അഹങ്കാരിയായ മനുഷ്യനെ തേടി,
കണ്ട കാഴ്ചകളൊക്കെയും
കാണാകാഴ്ചകളാക്കി
കണ്ടു കണ്ടിരുന്ന സൗഹൃദങ്ങളേയും
ബന്ധങ്ങളേയും തടവിലാക്കി.
കൺകണ്ടതെല്ലാം വെറും സ്വപ്നങ്ങളാക്കി ഭവന ബന്ധസ്ഥരാക്കി
കണ്ടുകണ്ട് ഇനി ടെലിവിഷനിൽപ്പോലും
കാണാൻ ബാക്കിയില്ല.
കണ്ടുമടുത്ത മുഖങ്ങൾ എന്നു കരുതിയ
മുഖങ്ങളെ കാണാൻ കൊതിയായി
കണ്ടുകൊണ്ടിരിക്കുന്നത് എന്നും കാണുന്നവരെ,പുതിയവർ ഒന്നുമില്ല.
കണ്ട നാടുമുഴുവൻ അലഞ്ഞുനടന്നവർക്
നാടുകാണാൻ കൊതിയായി
കാണാത്ത നാട്ടിലും കണ്ട നാട്ടിലും,
മനുഷ്യന് ഒരേ അവസ്ഥയായി.
കഞ്ഞിയും ചക്കയും കാണുമ്പോൾ കലി കേറുന്നവർക്ക്, അവ ഇപ്പോൾ അമൃതം
കണികാണാൻ വിഷു വന്നിട്ടും,
കൊറോണ പോയതേയില്ല.
കൊറോണ വളർന്നുകൊണ്ടിരിക്കുന്നു,
ഇനിയുമെത്രനാൾ നമ്മൾ
ഭവനബന്ധിസ്ഥർ?