മാലിന്യ കേരളം അഭിമുഖീകരിക്കാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ.
കേരളം ഒരു ദിവസം പുറംതള്ളപെടുന്നത് ഏകദേശം 10,000 ടൺ മാലിന്യങ്ങളാണ് .ഏതങ്കിലും തരത്തിൽ സംസ്കരിക്കപ്പെടുന്നത് 5000 ടൺ മാലിന്യങ്ങൾ മാത്രമാണ്.ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുന്ന പകർച്ചവ്യാധികളിലേക്കുള്ള തീക്കൊളളിയാണ് നാം പുറത്തേക്ക് വലിച്ചെറിയുന്നത് നാം നേരിടുന്ന ഏറ്റവും വലിയ ഗുരുതര പ്രതിസന്ധിയാണ് മാലിന്യനിർമാർജനം അത് ഫലപ്രദമായ രീതിയിൽ നിറവേറ്റാൻ നമുക്ക് സാധിച്ചിട്ടില്ല ,വികേന്ദ്രീകൃത മാലിന്യ സംസ്കരണം ആശാവഹമാണ് എങ്കിലും ഇതിന്റെ പ്രായോഗികത ഇപ്പോഴും ഒരു ചോദ്യചിഹ്നം മാത്രം ,പരന്ന പച്ചപ്പും ജലസമൃദ്ധിയും ആണ് കേരളത്തിന്റെ മുഖമുദ്ര .സംസ്ഥാനത്തിന്റെ ഈ ആകർഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. നഗര-ഗ്രാമ ഭേദമില്ലാതെ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യസംസ്കരണംമേഖലയുടെ ചുരുങ്ങൽ ഇതെല്ലാം പ്രധാന വെല്ലുവിളികൾ ആണ്. ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കുകയും ജനപങ്കാളിത്തത്തോടെ ഉറവിട മാലിന്യ സംസ്കരണം വ്യാപകമാക്കുകയും അതിലൂടെ ജൈവകൃഷിക്ക് ഉള്ള പശ്ചാത്തലം ഒരുക്കുകയും ആണ് നമ്മുടെ ലക്ഷ്യം. സംസ്ഥാനം പരിപൂർണ്ണമായും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഊർജ്ജിതമായ ശ്രമം ശുചിത്വ മാലിന്യ സംസ്കരണത്തിലൂടെ നാം നടത്തുക എന്നതാവണം നമ്മുടെ ലക്ഷ്യം. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യ ആനുകൂല്യവും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന് നാം മനസ്സിലാക്കുക. ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും എന്ന് മനസ്സിലാക്കി വിവേകത്തോടെ നമുക്ക് മുന്നേറാം,ഈ കാലഘട്ടത്തിൽ നമ്മളെ ഭയപ്പെടുത്തി കൊണ്ട് പടർന്നുപിടിക്കുന്ന കൊറോണ വൈറസ്, ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികളിൽ നിന്നും രക്ഷപ്പെടാൻ നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും നിർദ്ദേശിക്കുന്ന കാര്യങ്ങൾ അപ്പാടെ അനുസരിക്കുകകയും ചെയ്യുക. മാസ്ക്കുകൾധരിക്കുക സാനിറ്റൈസർ ഉപയോഗിക്കുക കഴിവതും സമയം കിട്ടുമ്പോൾ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക ,കൃത്യമായ അകലം പാലിക്കുക കൂട്ടംകൂടി നിൽക്കാതിരിക്കുക ,യാത്രകൾ ഒഴിവാക്കുക ഒരു പരിധിവരെ നമുക്ക് സമൂഹ വ്യാപനം ഒഴിവാക്കുവാൻ സാധിക്കും . പരിസരപ്രദേശങ്ങളിൽ കിടക്കുന്ന ചിരട്ടകൾ ,കുപ്പി ,പൊട്ടിയ പാത്രങ്ങൾ കെട്ടിക്കിടക്കുന്ന വെള്ളം ഇവയൊക്കെ നീക്കം ചെയ്യുക ഇങ്ങനെ ചെയ്താൽ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ നമുക്ക് നശിപ്പിക്കുവാൻ സാധിക്കും ഇതിനുമപ്പുറം ശുചിത്വം എന്ന ഘടകം നമുക്ക് വളരെ അത്യന്താപേക്ഷിതമാണ് അതിന് നമുക്ക് നല്ല നാളേക്ക് വേണ്ടി ശുചിത്വകേരളം പുതുതലമുറയ്ക്ക് പടുത്തുയർത്താം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|