എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/ഗണിത ക്ലബ്ബ്
ജൂൺ ആദ്യ വാരത്തിൽ തന്നെ സുബൈദ ടീച്ചറുടെ നേത്രത്ത്വത്തിൽ ഗണിത ക്ലബ്ബ് രൂപീകരിച്ചു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് വ്യത്യസ്തമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഗണിത പൂക്കള മത്സരം, ജ്യാമിതീയ രൂപങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിനു കീഴിൽ നടന്നിട്ടുണ്ട്. സ്വതന്ത്രദിനത്തോടനുബന്ധിച്ച് ദേശീയ പതാക നിർമ്മാണ മത്സരം നടത്തി വിജയിയെ കണ്ടെത്തി. ക്രിസ്തമസ് ദിനത്തോടനുബന്ധിച്ച് ക്രിസ്തുമസ് സ്റ്റാർ നിർമ്ക്കുകയും അത് സ്കൂളിനു മുമ്പിലുള്ള വ്രിക്ഷത്തിൽ പ്രദർഷിപ്പുകയും ചെയ്തു. Geometric Chart, Still Model തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബിൽ നടത്തി കോണ്ടുവരുന്നു. പോരാതെ ഓരോ വർഷവും ഗണിത ക്വിസ് സംഘടിപ്പിക്കുകയും വിജയികളിൽ നിന്ന് ക്ലബ്ബ് ബാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യാറുണ്ട്.
ഗണിത ക്ലബ്ബ് ഉദ്ഘാടനം.
2020-21 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം ജുലൈ 4ന് രാവിലെ മുൻ പ്രധാന അധ്യാപകനും പ്രശസ്ത ഗണിത ശാസ്ത്ര അധ്യാപകനുമായ പി. അബ്ദു മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. വിശിഷ്ട അതിഥിയായി മുൻ വിദ്യാർത്ഥി നദി എ.എസിന്റെ സാന്നിധ്യത്തിൽ നിലവിലെ പ്രധാന അധ്യാപകൻ സലീം സർ അധ്യക്ഷ പ്രസംഗം നിർവ്വഹിച്ച് ഉദ്ഘാടനം നടത്തി.
ദേശിയ ഗണിത ശാസ്ത്ര ദിനം
ലോകം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഗണിത ശാസ്ത്രഞ്ജരിൽ ഒരാളായിരുന്നു ശ്രീനിവാസ രാമാനുജൻ. എല്ലാ വർഷവും ഡിസംബർ 22 അദ്ദേഹത്തിന്റെ ജന്മദിനമായി നാം ദേശീയ ഗണിത ശാസ്ത്ര ദിനം ആഘോഷിച്ചു വരുന്നു. 1887 -ൽ ഈറോഡിൽ ജനിച്ച എസ്.രാമാനുജൻ ലോകപ്രശസ്ത ഗണിത ശാസ്ത്രജ്ഞനായി. നിരവധി ഗണിതശാസ്ത്രം കണ്ടെത്തുക മാത്രമല്ല എക്കാലത്തെയും നല്ല മനസ്സുകളുടെ ഉടമകളിൽ ഒരാൾ കൂടിയായിരുന്നു. ഈ പ്രതിഭയുടെ 125 -ആം ജന്മദിനത്തോടനുബന്ധിച്ച് 2012 ദേശീയ ഗണിത ശാസ്ത്ര വർഷമായി പ്രഖ്യാപിച്ചു.
ഈ ദിനത്തോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ അനേകം പ്രവർത്തനങ്ങൾ എല്ലാ വർഷവും ഗണിത ക്ലബ്ബിന്റെ നേത്രിത്വത്തിൽ നമ്മുടെ വിദ്യാലയത്തിൽ നടന്നു വരാറുണ്ട്. ഈ വർഷവും ``ഗണിത ശാസ്ത്രജ്ഞന്മാർ'’ എന്ന വിഷയത്തിൽ വീഡിയോ പ്രസന്റേഷൻ ഉൾപ്പെടെ വ്യത്യസ്തങ്ങളായ പല പരുപാടികളും നാം ഓൺലൈൻ ആയി നടത്തിയിട്ടുണ്ട്.