അതിജീവിക്കും നമ്മളൊറ്റക്കെട്ടായ്
മഹാമാരിയാം കൊറോണയിൽ നിന്ന്
ഭൂമിയെ ഭയപ്പെടുത്തിയ വൈറസിനെ നാമും ഭയക്കേണ്ട കാലം
അടച്ചിരിപ്പല്ലാതൊന്നും
വഴിയില്ലാത്തൊരു കാലമിത്
പുറത്തു പോവാതകത്തു തന്നെ ഇരിക്കേണം
വീട്ടിലിരുന്ന് സുരക്ഷിതരാവേണം
മനുഷ്യരാം നമുക്കിത് ആപത്തു കാലം
പ്രകൃതിയാമമ്മക്ക്
നല്ലൊരു കാലമിതാണല്ലോ