ജയജയ കോമള കേരളധരണീ
ജയ ജയ മാമക പൂജിത ജനനീ
മലയാള സുരഭില മാരുതേനേൽക്കും
മലയാളം ഹാ ! മാമകരാജ്യം!
കല്പക തരൂനികരങ്ങൾ നിരക്കും
കല്പിതഭൂമാണെന്നുടെ രാജ്യം!
കളകളമോതിയിണങ്ങിവരുന്നൊരു
സലിലസമൃദ്ധം മാമക രാജ്യം
തുഞ്ചശുകീകളകണ്ഠനിനാദം
തഞ്ചും മാമക മലയാളത്തിൽ
മാമകമോഹം മാമകമോഹം
മാമകനാകം മാമകവിലയം