മാന ജീവനെ കാർന്നുതിന്നുന്ന
ഈ വ്യാധിയെ ഭഞ്ജിച്ച്
പൊരുതാം
ലോകത്തെ ഉഗ്രവിഷത്തോടെ കൊത്തി
വിഷത്തിൻറെ കാഠിന്യമേറ്റ് മാനവർ
നിലം പതിക്കുകയാണ്
അരുതേ ,അരുതേ മേദിനിയേ
നശിപ്പിക്കരുതേ
ഈ വിപത്ത് എന്തേ നമ്മോട് കരുണ
കാട്ടാത്തത്
നരനെ ഭയത്തിന്റെ മുൾമുനയിലാഴ്ത്തി
കണ്ടു രസിക്കുന്ന വൈറസ്
ശവഗാത്രങ്ങൾ വഴിയോരത്ത്
കിടക്കുന്നു
പുഴുക്കൾ അരിക്കുന്നു
കണ്ടു ഭയന്ന് കടന്നുപോകുന്നു മർത്യർ
സംഭ്രാന്തി കാട്ടാതെ പാണികൾ കഴുകി
പട്ടിണിപ്പാവങ്ങളെ പട്ടിണിയിൽ ആക്കുന്ന
കൊറോണക്കെതിരെ പൊരുതാം
മുന്നേറിടാം നമ്മൾക്കൊന്നായി
ഉണരൂ മർത്യരെ ഈ കൊറോണയെ
ഉന്മൂലനം ആക്കി വിജയത്തെ കൈവരിക്കാം
ഉണരൂ .....ഉണരൂ.....മനുജരെ ......