എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/അക്ഷരവൃക്ഷം/കൊറോണാക്കാലം


കൊറോണാക്കാലം

ഒരു ദു:സ്വപ്നമായവൻ-
വന്ന നാളിൽ..
ചിരിക്കാൻ മറന്നുപോയെങ്കിലും ഞാനീ-
മണ്ണിൻറെ മണമെന്തെറിഞ്ഞു...
കളിക്കാൻ മറന്നുപോയെങ്കിലും ഞാനീ-
പൂവിൻറെ നൈർമല്യം
തൊട്ടറിഞ്ഞു...
എന്നോ കേട്ടുമറന്നൊരു-
കുയിലിൻറെ പാട്ടിൻറെ-
ഈണത്തിനൊത്തു കൂവിനോക്കി..
വിണ്ണിലെ ചന്ദ്രനെ പാത്രത്തിലാക്കിഞാൻ
ഒരു തൊഴനേ സ്വന്തമാക്കി..
ടീവി തുറക്കുവാൻ ഞാൻ-
മറന്നുപോയീടിലും-
ഒരുപാടു കാഴ്ചകൾ കണ്ടിരുന്നു..
എത്ര സുന്ദരമാണെൻ വീടിൻറെ-
തൊടിയെന്നു ഇക്കോറോണാക്കാലം-
പറഞ്ഞു തന്നു..
കൂട്ടുകാരൊത്തു കളിക്കുവാ-
നാകീടിലും-
ഒരുപാടുകൂട്ടരെ തന്നു ഭൂമി..
വരിവരിയായി നടന്നു കുഞ്ഞുറുമ്പുകൾ-
ഒരുപാടു കഥകൾ പറഞ്ഞു തന്നു..
പുസ്തക ഷെൽഫിലുറങ്ങിയ-
താളുകളിലൊരുപാടു കഥകളു-
ണ്ടായിരുന്നെന്നും ഞാനറിഞ്ഞു..
 

ഋഷികേഷ്
5A എം.പി.വി.എച്ച്.എസ്.എസ്., കുമ്പഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത