സ്വർഗ്ഗം


അജ്ഞാത രശ്മികൾ-
ഇവിടെയെങ്ങും
അതിനാൽ ഞാൻ-ദുർബലനായിടുന്നു

നീയും ഇന്നിതാ -
ബന്ധിതയല്ലോ
നിശ്ചലം വേരുകൾ-
മൺചട്ടിയിൽ

മണ്ണിൻ്റെ മറ്റൊരു-
ലോകമുണ്ട്
മണ്ണിര വേരിനെ-
തഴുകും സ്വർഗ്ഗം

ധരിത്രി സ്പർശിക്കാത്ത -
വേരുകൾ
ധനപ്രിയരായ ഈ -മാനവർ

കീടനാശിനിയാൽ- നിറച്ചിടുന്നു
കീടങ്ങളല്ല കിളികൾ-
പോലും

വെറുക്കുന്നു ഇന്നിതിൻ - ദുർഗന്ധത്തെ
ഇതിനെല്ലാം പരിമിത-
ഫലമാണല്ലോ

നാടെങ്ങും കെറോണ-
വൈറസ് വഴുങ്ങീടുന്നു
നാടെങ്ങും ഭീതിയിൽ- നിന്നീടുമ്പോൾ

നാമൊരിക്കലും - നശിപ്പിക്കില്ലെൻ ഭൂമിയെ
മർത്യരെല്ലാം- പ്രതിജ്ഞയെടുക്കുവിൻ

സ്വർഗ്ഗമാക്കാം നമ്മുടെ-
ഭൂമിയെ....
സ്വർഗ്ഗമാക്കാം നമ്മുടെ ഭൂമിയെ......

 

സിൻഷ.കെ
6 F എം.ഡി...പി,എസ്.യു.പി.സ്.ഏഴൂർ
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - കവിത