കൊറോണ ....



കൊറോണ ഉണ്ടത്രേ കുറവാണ് ഇപ്പോൾ,
കൊടും ഭീകരനാണ് അവൻ ഒരു കൃമി കീടം,
അഖിലാണ്ട ലോകവും വിറപ്പിച്ചുകൊണ്ട് അവൻ ,
അതിവേഗം പടരുന്നു കാട്ടുതീയായി,
 വിദ്യയിൽ കേമനാം മാനവരൊക്കെയും ,
വിധിയിൽ പകച്ച് അങ്ങു നിന്നിടുമ്പോൾ ,
വിരസത ഒട്ടുമേ പിടികൂടാതവന്,
വിലസുന്ന ലോകത്തിനു ഭീഷണിയായി,
ഇനിയാര് ഇനിയാര് മുൻപന്തിയിൽ എന്ന് ,
രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിരുന്നു,
ഞാനില്ല ഞാനില്ല എന്നോതി കൊണ്ടവർ ,
ഓടാൻ ശ്രമിക്കുന്നു ഭീരുക്കൾ ആയി ,
കേമത്തം കാട്ടുവാൻ മുൻപന്തിയിൽ നിന്നവർ,
കേണിടുന്നു അല്പം ശ്വാസത്തിൻ ആയി ,
കേട്ടവർ കേട്ടവർ അടക്കുന്ന മാർഗങ്ങൾ ,
കേറി വരാതെ തടഞ്ഞു ഇടുവാൻ ,
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത ,
കൊറോണാ നീ ഇത്രയും ഭീകരനോ.
ആണവ ആയുധ കോപ്പുകൾ പോലും നിൻ,
ആനന്ദ് നൃത്തത്തിൽ കളിപ്പാവ യോ ആനന്ദ് നൃത്തത്തിൽ കളിപ്പാവ യോ ,
സങ്കടമുണ്ട് മനസ്സകം എല്ലാം,
സജ്ജനാം മനുജനെ ഓർത്തിടുമ്പോൾ .
സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്,
സത്യമാർഗത്തിൽ ദിശ അല്ലയോ ,
അഹന്തകൾ എല്ലാം വെടിയുക മനുഷ്യാ നീ,
അഹങ്കരിക്കാൻ അവനവൻ അല്ലയോ ,
നിസ്സാരനായി കൃമി കീടത്തെ കാണാതെ ,
നിൻറെ നിസ്സാരത ഓർക്കുക നീ.........

ഫൌസിയ മുഹമ്മദ്
9 A മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം, പുനലൂർ, കൊല്ലം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത