എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/കൂട്ടുകാരികൾ

കൂട്ടുകാരികൾ


സീതയും ലക്ഷ്മിയും കൂട്ടുകാരികളാണ്. ഒരേ സ്കൂളിൽ ഒരേ ക്ലാസിൽ പടിക്കുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം ലക്ഷ്മി സ്കൂളിൽ വന്നില്ല അന്വേഷിച്ചപ്പോൾ അവൾക്ക് പനിയും വയറിളക്കവും ആണെന്ന് അറിഞ്ഞു. അവളുടെ ക്ലാസ് ടീച്ചർ അവളുടെ വീട്ടിൽ ചെന്നു, അപ്പോൾ കാഴ്ച അവളുടെ വീടും പരിസരവും ഒക്കെ വൃത്തിഹീനമായി കിടക്കുന്നു. ഉപയോഗശൂന്യമായ വസ്തുക്കൾ അവിടെ വലിച്ചെറിഞ്ഞിരിക്കുന്നു.ടീച്ചർ ശുചിത്വത്തിന് പ്രാധാന്യത്തെക്കുറിച്ച് അവളോടും വീട്ടുകാരോടും പറഞ്ഞു. അപ്പോൾ അവർ ഒരു തീരുമാനം എടുത്തു ഇനിയും എല്ലാ കാര്യങ്ങളും ശ്രദ്ധയോടുകൂടി ചെയ്യും,ഒന്നും അനവശ്യമായി വലിച്ചെറിയില്ല.നമ്മൾ ഒരാൾ മൂലം അനേകർ അതിൻറെ പ്രയാസം അനുഭവിക്കാൻ പാടുള്ളതല്ല. ഇനിയും അങ്ങനെ ഉണ്ടാകില്ല എന്ന്.നാം ഒന്നാണ്. നമുക്ക് അഭിമാനത്തോടെ പറയാം ഇത് ദൈവത്തിൻറെ സ്വന്തം നാടാണ് എന്ന്.

അലീന ബൈജു
6 H മൗണ്ട് താബോർ ഹൈ സ്‌കൂൾ, പത്തനാപുരം
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ