ഭീതി!
അർതഥമറിയണം,പലരോടും അന്വേഷിച്ചു,
മതിയായ ഉത്തരം കിട്ടിയില്ല,
ആഴ്ചകൾ കടന്നു ,മഹാമാരി നാട്ടിൽ പടർന്നുപിടിച്ചു.പലരും അതിന്റെ കാൽച്ചുവട്ടിൽ ഞെരിഞ്ഞമർന്നു
കൊറോണ എന്നാണത്രെ പേര്!
ഒരുനാൾ ഞാനാസത്യം മനസ്സിലാക്കി ഞാനും
അതിന്റെ പിടിയിലാണെന്ന്,ചുറ്റും മൂടിപ്പുതച്ച രൂപങ്ങൾ,യാമങ്ങളിൽ മനോഹരമായ
ദുഃസ്വപ്നങ്ങൾ, നിറക്കൂട്ടുകളില്ലാത്ത നിമിഷങ്ങൾ,
അതെ അതാണ് ഭീതി!
ഹൃദയസ്പന്ദനങ്ങൾ നിലച്ചതായി തോന്നുന്ന നിമിഷങ്ങൾ!
എങ്ങും മരണത്തിന്റെ സുഗന്ധം ,മൃതിയുടെ വിളയാട്ടം
ഒരു വാക്കിനായുള്ള തിരച്ചിലിൽ ഞാനിന്ന് ജീവൻമരണ പോരാട്ടത്തിലാണ്
പലരും കൺമുന്നിൽ പിടഞ്ഞുമരിക്കുന്നു
പലരും ഉയർത്തെഴുന്നേൽക്കുന്നു
ഇതിൽ എതാണ് എന്റെ വിധി!
കിട്ടി, അടുത്ത വാക്ക്, വിധി!
അർത്ഥമറിയണോ? വേണ്ട ഒന്നുമറിയേണ്ട,
ഒറ്റ ലക്ഷ്യം ഉയർത്തെഴുന്നേൽക്കണം അത്രമാത്രം.
ദിവസങ്ങൾ കൊഴിഞ്ഞുപോയി,രോഗം ഭേദമായി ,അതെ ഞാൻ ഉയർത്തെഴുന്നേറ്റു,
വിധിയുടെ അർത്ഥവുമറിഞ്ഞു
എത്ര മനോഹരമായ മുൻവിധികൾ!