എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ജൂനിയർ റെഡ് ക്രോസ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

"എന്റെ കടമ സേവിക്കുക" എന്നതാണ് ജൂനിയർ റെഡ് ക്രോസിന്റെ (JRC) മുദ്രാവാക്യം. ജൂനിയർ റെഡ് ക്രോസിന്റെ പ്രധാന തത്വങ്ങൾ, ആരോഗ്യ സംരക്ഷണം, സൗഹൃദം വളർത്തിയെടുക്കൽ, സമൂഹിക സേവനം എന്നിവയാണ്. 63 കുട്ടികൾ അംഗങ്ങളായ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. സ്കൂളിന്റെ എല്ലാ പൊതുപരിപാടികളിലും യൂണിറ്റിന്റെ സേവനം ലഭ്യമാക്കുന്നു. 19 വിദ്യാർത്ഥികൾ ഇത്തവണ 'സി' ലെവൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കി. കോവിഡ് കാലത്ത് അഞ്ഞൂറോളം മാസ്ക്കുകൾ തയ്യാറാക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ശുചിത്വ പ്രവർത്തനങ്ങൾ, യോഗ ക്ലാസുകൾ എന്നിവയും നടത്തുകയുണ്ടായി. 'വീട്ടിൽ ഒരു മരം' നടൽ പ്രവർത്തനം പ്രവർത്തനത്തിലും ജെ. ആർ. സി. അംഗങ്ങൾ പങ്കാളികളായി. "പ്രഥമ ശുശ്രൂഷ പാഠങ്ങൾ : അറിവും പരിശീലനവും" എന്ന വിഷയത്തിൽ വെച്ചൂച്ചിറ ബിഎംസി ഹോസ്പിറ്റലിലെ ഡോ. മനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ 2022 ഫെബ്രുവരി 26 ആം തീയതി സെമിനാർ സംഘടിപ്പിക്കുകയുണ്ടായി. റിനി ജോൺ കൺവീനർ ആയി പ്രവർത്തിക്കുന്നു.