എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/ചരിത്രം-സ്കൂളിന്റെ ആദ്യഘട്ടം

പുതുശ്ശേരി, കല്ലൂപ്പാറ പ‍‍‍‍‍‍‍ഞ്ചായത്തിലെ ഉയർന്ന പ്രദേശ‍ങ്ങളിലൊന്നാണ് . തുരുത്തിക്കാട് , മടുക്കോലി, ചെങ്ങരൂർ, കടമാൻകുളം, മഠത്തുംഭാഗം വടക്ക് എന്നീ പ്രദേശങ്ങൾക്കും മധ്യേയാണ് ഈ ചെറിയ ഗ്രാമം സ്ഥിതിചെയ്യുന്നത്. മലയാളവർഷം 1094 മേടം 11 വ്യാഴാഴ്ച കല്ലൂപ്പാറ, മല്ലപ്പളളി , ചെങ്ങരൂർ ഈ സ്ഥലങ്ങളുടെ മദ്ധ്യ പുതുശ്ശേരി അഞ്ചിലവുങ്കൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് തീരുമാനമായി.

സ്കൂളിന്റെ ആദ്യഘട്ടം   ക്ലേശം  നിറഞ്ഞതായിരുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടുള്ള കാലമായിരുന്നു. വിദ്യാർത്ഥികളെ വീടുകൾ കയറി തേടിപിടിച്ചായിരുന്നു ക്ലാസ്സ് തുടങ്ങിയത്. കൈതയിൽ പുത്തൻപുരയിൽ വീടിന്റെ വരാന്തയിലായിരുന്നു ആദ്യ ക്ലാസ്സുകൾ .പിന്നീട്  കൈതയിൽ താഴത്തെപീടികയിൽ തോമസ് കത്താനാരുടെ വസതിയിലും കുറച്ചുനാൾ ക്ലാസ്സുകൾ നടത്തി. പിന്നീട്   പുതുശ്ശേരി കുന്നിന്റെ മുകളിലായി ഒരു ഓല ഷെഡ്ഡു കെട്ടി അവിടെയിരുത്തി കുട്ടികളെ പഠിപ്പിച്ചു തുടങ്ങി . തുടർന്ന് ഭദ്രമായ ഒരു കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥാപകർ പണം മുടക്കി ഏററവും മികച്ച രീതിയിൽ മിഡിൽ സ്കൂളിനായി കെട്ടിടം നിർമ്മിച്ചു. ആ കെട്ടിടം ഓൾഡ് ഹാൾ എന്ന് അറിയപ്പെട്ടു. പിന്നീട് ഈ കെട്ടിടം കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചുമാറ്റി . ആ സ്ഥാനത്ത് 1995-96 കാലഘട്ടത്തിൽ പ്ലാറ്റിനം ജൂബിലി മന്ദിരം നിർമ്മിച്ചു.പുതുശ്ശേരി ഉംഗ്ലീഷ് മീഡിയം സ്കൂൾ 30 വർഷം മിഡിൽ സ്കൂളായിരുന്നു. 1949-ൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈതോടെ എം.ജി.ഡി.മിഡിൽ സ്കൂൾ എന്നത് എം.ജി.ഡി ഹൈസ്കൂളായി അറിയപ്പെട്ടു. അതോടെ സ്കൂൾ എം. ഡി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആയി. ഹൈസ്കൂളായി ആദ്യ പത്തു വർഷത്തിനുള്ളിൽ പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂൾ അഭിവൃദ്ദിയിലെത്തിയിലെത്തി.