പച്ച കുന്നുകൾ പാടങ്ങൾ
പൊൻകതിർ വിളയും നാടുകൾ
കളകളം പാടി ഒഴുകുന്ന അരുവികൾ
എത്ര സുന്ദരം എൻ നാട്........
എത്ര സുന്ദരം എൻ നാട് .......
പക്ഷികൾ പാടും പാട്ടുകൾ കേട്ട്
മയിലുകൾ നൃത്തമാടുന്നു
കുഞ്ഞിക്കാറ്റിൻ തഴുകൽലേറ്റ്
സസ്യലതാദികൾ ആടുന്നു
സസ്യലതാദികൾ ആടുന്നു
പച്ചക്കുന്നുകൾ പാടങ്ങൾ
പൊൻകതിർ വിളയും നാടുകൾ
കളകളം പാടി ഒഴുകും അരുവികൾ
എത്ര സുന്ദരം എൻ നാട്
എത്ര സുന്ദരം എൻ നാട്