എന്റെ നാട്

ചാലിയാറിന്റെ ശാന്തസുന്ദരമായ തീരത്ത് തല ഉയർത്തി പിടിച്ചു നിൽക്കുന്ന നാടാണ് വെളുമ്പിയം പാടം. മുളങ്കാടുകളാലും തേക്കിൻ കൂട്ടങ്ങളാലും നെൽവയലുകളാലും നിറഞ്ഞുനിന്ന ഈ പ്രദേശത്ത് ഏറ്റവും പാവപ്പെട്ട നിഷ്കളങ്കരായ കൃഷിക്കാർ ആയിരുന്നു താമസിച്ചിരുന്നത്. യാത്ര ചെയ്യാൻ നല്ല വഴികളോ ബസ് സൗകര്യങ്ങളൊ നല്ല ആശുപത്രികളൊ ഒന്നും ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു ഈ നാടിന്.  എന്നാൽ ഇന്ന് വളരെയേറെ വികസനങ്ങൾ ആണ് നമ്മുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. വലിയ റോഡുകളും യാത്രാ സൗകര്യങ്ങളും ആശുപത്രികളും നല്ല വിദ്യാലയങ്ങളും ഒക്കെ ഇന്ന് ഇവിടെ ഉണ്ട്. ഒരുവശം പുഴയും മറുവശം കാടും ചുറ്റും മലകളാലും ശാന്തസുന്ദരമായ ഒരു നാടാണ് എന്റെ നാട്.