എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ് - പ്രവർത്തനങ്ങൾ

2022-2023

ലോക ലഹരിവിരുദ്ധദിനാചരണം

ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തി. സ്‌കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുമാരി സാഹിത്യ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരിവിരുദ്ധ റാലി മാനേജർ സി. ലിസി റോസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സ്‌കൂളിന് ചുറ്റുപാടുമുള്ള സ്ഥലങ്ങളിൽ ലഹരി വിരുദ്ധ സന്ദേശം നൽകുകയും, ലഹരിവിരുദ്ധ നാടൻപാട്ട് അവതരണം നടത്തുകയും ചെയ്തു.

ലോകജനസംഖ്യാദിനം

ജൂലൈ 11 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസുകളും വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ ജനസംഖ്യാദിന പ്രതിജ്ഞ എടുത്തു. പൂർവ്വവിദ്യാർത്തിയായ ശ്രീ.വൈശാഖിന്റെ നേതൃത്വത്തിൽ വളരെ വ്യതസ്ഥമായ ഒരു ക്വിസ് നടത്തപ്പെട്ടു. ഒരു കഥയിൽ തുടങ്ങി മറ്റൊരു കഥയിൽ അവസാനിച്ചപ്പോൾ ഒരു മത്സരം കഴിഞ്ഞതുപോലെ വളരെ കൃത്യമായി നടത്തപ്പെട്ട ക്വിസ് കുട്ടികൾക്ക് വളരെയധികം അറിവുകൾ പ്രധാനം ചെയ്ത ഒന്നായിരുന്നു. കുട്ടികൾക്കായി "ജനസംഖ്യാ വർദ്ധനവ് ഭൂമിയെ എങ്ങനെ ബാധിക്കുന്നു " എന്ന വിഷയത്തിൽ ഒരു പോസ്റ്റർ രചനാ മത്സരവും നടത്തി.

2021-2022

കോവിഡ് പശ്ചാത്തലത്തിൽ ഗൂഗിൾ മീറ്റിലൂടെ 2021 -2022 അധ്യയന വർഷത്തെ ക്ലബ് രൂപീകരണം നടന്നു. സ്‌കൂൾ മാനേജർ സി.ഗ്രേസി ജോർജ്ജ് ആണ് ക്ലബ്ബ് ഉദ്‌ഘാടനം നടത്തിയത്. ലോകജനസംഘ്യ ദിനത്തോടനുബന്ധിച്ച് 10 E - യിൽ പഠിക്കുന്ന ലെന ജോഷി കൂട്ടുകാർക്കായി ഒരു പ്രസംഗം അവതരിപ്പിച്ചു. പോസ്റ്റർ രചനാ മത്സരവും ഓൺലൈൻ ആയി നടത്തി. വിജയികൾ- അതുൽ വേണുഗോപാൽ, അലൻ അലക്സ് . ഹിരോഷിമ ,നാഗസാക്കി ദിനത്തോട് അനുബന്ധിച്ച് ഡിജിറ്റൽ ആൽബം തയ്യാറാക്കി. യുദ്ധവിരുദ്ധ മുദ്രാവാക്യം തയ്യാറാക്കൽ മത്സരം നടത്തി.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി പോസ്റ്റർ ക്യാമ്പയിൻ നടത്തി. 8,9,10 ക്‌ളാസ് തലങ്ങളിലെ കുട്ടികൾ പങ്കെടുക്കുകയും, പോസ്റ്റർ കാർഡ് അവർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. 26/11/2021 വെള്ളിയാഴ്ച്ച ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടന പ്രശ്നോത്തരി നടത്തുകയുണ്ടായി. ലിയോ തേർട്ടീന്ത് സ്‌കൂളിൽ വച്ച് ഓഫ്‌ലൈൻ ആയിട്ടാണ് മത്സരം നടത്തിയത്. ആദർശ്.കെ.എസ്, ഏയ്ഞ്ചൽ മേരി ജോസി എന്നീ കുട്ടികൾ ഇതിൽ പങ്കെടുത്തു . അതെ ദിവസം തന്നെ ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഭരണഘടന ബോധവത്ക്കരണ ക്ലാസ് നടത്തി.
ഗാന്ധിജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തപ്പെട്ടു. ക്വിസ് കൂടാതെ ദേശഭക്തിഗാന മത്സരം, പ്രസംഗ മത്സരം, ചിത്ര രചന എന്നിവയും നടത്തപ്പെട്ടു. ഓൺലൈൻ ആയിട്ടാണ് മത്സരങ്ങൾ നടത്തിയത്. കുട്ടികൾ വീടും പരിസരവും വൃത്തിയാക്കുന്നതിന്റെ ഫോട്ടോ അയക്കുവാനും ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വളരെ ഭംഗിയായി ആഘോഷിക്കാൻ തിരുമാനിച്ചു. പതിനാലാം തിയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് ജ്യോതിർഗമയുടെ എന്ന പരിപാടിയുടെ ഭാഗമായി സ്‌കൂളിൽ ഹെഡ്മിസ്ട്രസ് സി.ജോസ്‌ന ദീപം തെളിയിക്കുകയും സ്‌കൂൾ അങ്കണത്തിൽ ദീപാലങ്കാരം നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തിൽ സ്‌കൂൾ അങ്കണവും മുൻവശമുള്ള സ്‌കൂൾ കോമ്പൗണ്ടും ദീപങ്ങൾ കൊണ്ട് അലങ്കരിച്ചു. കൂടാതെ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും, അത് ദീപങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു.

     
 || || 

2018-2019

08.06 .2018 ന് സോഷ്യൽ സയൻസ് ക്ലബ് രൂപീകരണം നടന്നു. സ്റ്റുഡന്റ് കോർഡിനേറ്റർ ആയി അർജുൻ, നന്ദന ബാബുരാജ് എന്നിവരെ തിരഞ്ഞെടുത്തു. പോസ്റ്റർ രചന , ന്യൂസ് റീഡിങ് , പ്രാദേശിക ചരിത്ര രചന , അറ്റ്ലസ് മേക്കിങ് എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. സ്വതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ചരിത്ര ക്വിസ് നടത്തപ്പെട്ടു. ദേശഭക്തിഗാന മത്സരം നടത്തി. പ്രസംഗ മത്സരം നടത്തി. സ്വാതന്ത്ര്യ ദിന ചടങ്ങുകൾ അഡീഷണൽ ഡി.പി .ഐ ശ്രീ. ജിമ്മി കെ ജോസ് പതാക ഉയർത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു. ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് ശുചീകരണം, ഗാന്ധിജിയും സ്വാന്തന്ത്ര്യ സമര ചരിത്രവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗ മത്സരം, ക്വിസ് എന്നിവ സംഘടിപ്പിച്ചു. കേരളപ്പിറവി ദിനവും സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്യത്തിൽ നടത്തപ്പെട്ടു.

2017 -2018

മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂൾ സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനം 10.06 .2017 ന് ഉച്ചതിരിഞ്ഞു സ്‌കൂൾ ഓഡിറ്റോറിയത്തിൽ സീനിയർ അദ്ധ്യാപിക ഉഷ ടീച്ചർ നടത്തി. യോഗത്തിൽ സിസ്റ്റർ വിൻസി സ്വാഗതം ആശംസിച്ചു. ക്ലബ് കൺവീനർ ശ്രീ. ജോസഫ് .പി.എൽ ആദ്ധ്യക്ഷപദം അലങ്കരിക്കുകയും, കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. ക്ലബ്ബിന്റെ സ്റ്റുഡന്റ് കോർഡിനേറ്റർ ആയി ജിതിൻ ജെറോമിനെയും , സുകന്യ ആനന്ദപ്രസാദിനെയും തിരഞ്ഞെടുത്തു. 2017-18 അധ്യയന വർഷത്തെ ന്യൂസ് റീഡിങ് മത്സരത്തിൽ ഒന്നാം സ്ഥാനം ആര്യ മാർട്ടിൻ, രണ്ടാം സ്ഥാനം നന്ദന പ്രദീപ് എന്നിവർ കരസ്ഥമാക്കി .
ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരത്തിൽ ഹരൻ സുരേഷ് ഒന്നാം സ്ഥാനവും, നന്ദന പ്രദീപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ നന്ദന പ്രദീപ് ഒന്നാം സ്ഥാനം, ആര്യ മാർട്ടിൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അറ്റ്ലസ് മേക്കിങ് - തിമോത്തിയോസ് - ഒന്നാം സ്ഥാനം , റ്റിതിൻ - രണ്ടാം സ്ഥാനം
സ്‌കൂൾ സാമൂഹ്യശാസ്ത്രമേള- വർക്കിംഗ് മോഡൽ -രാജശ്രീ കൃഷ്‌ണ, ദേവിക .എസ് (ഒന്നാം സ്ഥാനം ), ഫ്രഡി ഫ്രാൻസിസ്,ജോസഫ് മോൻസി (രണ്ടാം സ്ഥാനം ). സ്റ്റിൽ മോഡൽ- ഊർമിള ദേവി, ജസ്മ ജോൺസൺ (ഒന്നാം സ്ഥാനം).
സ്വാതന്ത്ര്യ ദിനാചരണം - ദേശഭക്തിഗാനം, പ്രസംഗമത്സരം , ക്വിസ് എന്നിവ നടത്തി.
ഗാന്ധി ജയന്തി - സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ക്വിസ് നടത്തി ആര്യ മാർട്ടിൻ, ഡോണ എലിസബത്ത് ജോസി - ഒന്നാം സ്ഥാനം നേടി .
റിപ്പബ്ലിക്ക് ദിനം - ക്വിസ് നടത്തപ്പെട്ടു. മാനേജർ സിസ്റ്റർ .തെരസില്ല പതാക ഉയർത്തി. പി.റ്റി എ പ്രസിഡന്റ് സി.എഫ് ജോസഫ് റിപ്പബ്ലിക് ദിന സന്ദേശം നല്കി.

2012-2013

സ്വാന്തന്ത്ര്യദിനാചരണം

സ്വതന്ത്ര്യദിനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ.ജി രാജേശ്വരീ പതാക ഉയർത്തി . കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.