രമണീയമാം പ്രകൃതി ശോഭ
വർണ്ണത്തിളക്കത്തിൻ ശോഭ
നയനത്തിതായേകുന്നു സുഖം
പാറുന്ന ചിത്ര ശലഭങ്ങൾ തൻ
ആനന്ദം എന്നിൽ നിറയൂന്നിതാ..
ആടിയുലയുന്ന വൃക്ഷത്തിനൊപ്പ -
മായി ഞാനും ചായുന്നുവോ?
പ്രകൃതിയാം എൻ ജനനി തൻ
മടിത്തട്ടിൽ ഞാൻ അലിയൂണിതാ..
മാതാവേ.. എൻ അമ്മയുടെ ഉദരത്തിൽ
ചാഞ്ഞുകിടക്കവേ മറക്കുന്നു
ഞാൻ എന്നെ തന്നെ..