എം.ഐ.എം.എൽ.പി.എസ് ആറളം/അക്ഷരവൃക്ഷം/ പ്രകൃതി
പ്രകൃതി
ദൈവത്തിന്റെ വരദാനമാണ് പ്രകൃതി. അതിനെ നശിപ്പിക്കാൻ ആർക്കും അവകാശമില്ല. എന്നാൽ, മനുഷ്യർ പരിസ്ഥിതിയെ നിരന്തരം ചൂഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. പ്രകൃതിയിലെ മൂല്യങ്ങൾ ഖനനം ചെയ്യുന്നു. ഇങ്ങനെയൊക്കെ പരിസ്ഥിതിയെ ഉപദ്രവിച്ചാൽ അവസാനം മനുഷ്യർ തന്നെ ഭീഷണി നേരിടേണ്ടി വരും. പരിസ്ഥിതിയെ കേടുവരാതെ സൂക്ഷിക്കണമെങ്കിൽ ശുചിത്യം ആവശ്യമാണ്. നാട്ടിലും, വീട്ടിലും, റോട്ടിലും ശുചിത്യം ആവശ്യം ആണ്. എങ്കിൽ മാത്രമേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയു. രോഗമുക്തി നേടാൻ ശുചിത്യം അനിവാര്യമാണ്. പരിസ്ഥിതിയെ നന്നായി പരിപാലിച്ചില്ലെങ്കിൽ രോഗങ്ങൾ നമ്മെ കീഴടക്കാൻ സാധ്യത കൂടുതലാണ്. അത്കൊണ്ട് പരിസ്ഥിതിയെ സ്നേഹിച്ചു നമ്മുടെ ആരോഗ്യം നിലനിർത്താം. SAVE EARTH
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |