എം.എ.ഐ.എച്ച്.എസ് മുരിക്കടി/നേട്ടങ്ങൾ
എസ്.എസ്.എൽ.സി(2021-22)
2022 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി. 62 കുട്ടികൾ പരീക്ഷ എഴുതിയതിൽ 62 പേരും ഉയർന്ന ഗ്രേഡുകൾ നേടിയാണ് വിജയിച്ചത്. അർജുൻ റജി, അക്ഷയ സന്തോഷ് എന്നിവർ എല്ലാ വിഷയത്തിനും A+ നേടി. ആര്യ സുരേഷ് 9 വിഷയത്തിന് A+ നേടുകയുണ്ടായി. കഴിഞ്ഞ കുറേ വർങ്ങളായി മുരിക്കടി എം.എ.ഐ.ഹൈസ്കൂൾ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്നു. മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ സ്കൂൾ മാനേജർ, പി.റ്റി.എ, അദ്ധ്യാപക-അനദ്ധ്യാപകർ എന്നിവർ അഭിനന്ദിക്കുകയുണ്ടായി.
മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി 62 കുട്ടികളാണ് പരീക്ഷ എഴുതിയത്. മലയാളം മീഡിയത്തിൽ 21 കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിൽ 41 കുട്ടികളുമാണ് പരീക്ഷ എഴുതിയത്.
എസ്.എസ്.എൽ.സി. മുൻവർഷങ്ങളിലൂടെ.......
ഉപന്യാസ രചന
അഖില കേരള ബാലജനസംഖ്യം കുമളി യൂണിയൻ ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസ രചന മൽസരത്തിൽ ഒന്നാം സ്ഥാനം 8B ക്ലാസിൽ പഠിക്കുന്ന ആര്യ ജോബി കരസ്ഥമാക്കി.
.....തിരികെ പോകാം..... |
---|