എം.എ.എൽ.പി.എസ്. വാലില്ലാപുഴ/അക്ഷരവൃക്ഷം/മൃഗലോകത്തെ കൊറോണ

മൃഗലോകത്തെ കൊറോണ
           മനുഷ്യരെല്ലാം വീടുകളിൽ അടങ്ങിയിരിക്കാൻ തുടങ്ങിയതോടെ തെരുവ് അവശിഷ്ടങ്ങളിൽ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പാണ്ടു നായക്കും ചിങ്ങൻ കാക്കക്കും അവരുടെ കൂട്ടുകാർക്കും പട്ടിണിയായി. രോഗം പടരാൻ സാധ്യത ഉള്ളതുകൊണ്ടാണ് ആളുകൾ പുറത്തിറങ്ങാത്തതെന്നും നമുക്ക് ഉള്ളതുകഴിച്ച് അൽപകാലം ക്ഷമിച്ചിരിക്കാമെന്നും കൂട്ടുകാരിൽ ചിലർ പറഞ്ഞെങ്കിലും പാണ്ടുവും ചിങ്ങനും ചെവികൊണ്ടില്ല. അവർ ആളുകളുടെ വീടുകളിൽ പോയി ആക്രമിച്ചു ഭക്ഷണം കൈക്കലാക്കാൻ തീരുമാനിച്ചു. ഒരു വീട്ടിലെത്തിയപ്പോൾ ടെലിവിഷനിൽ വായിക്കുന്ന വാർത്ത അവരുടെ ശ്രദ്ധയിൽ പെട്ടു. കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നുമാണ് മനുഷ്യരിലേക്ക് പടർന്നത് എന്ന് സംശയിക്കുന്നു എന്നും മൃഗശാലകളിലും മറ്റും മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്ക് രോഗം പടരുന്നതായി സംശയിക്കുന്നുണ്ടെന്നും ആയിരുന്നു ആ വാർത്ത. 
ഇതുകേട്ട് ഭയപ്പെട്ട പാണ്ടുവും ചിങ്ങനും കൂട്ടുകാരും കൂടി അവിടുന്ന് സ്ഥലം വിട്ടു. തിരിച്ചു വരുന്ന വഴിയിൽ മുഖത്ത് മുഖാവരണം ഒക്കെയിട്ട് കുറച്ചാളുകളെ കണ്ടു. തെരുവു നായ്ക്കൾക്കും പക്ഷികൾക്കുമെല്ലാം ഭക്ഷണം കൊടുക്കുന്ന സന്നദ്ധ പ്രവർത്തകരായിരുന്നു അവർ. അവർ നൽകിയ ഭക്ഷണം കഴിച്ചു പാണ്ടുവിനും ചിങ്ങനും കൂട്ടുകാർക്കുമെല്ലാം വിശപ്പ് ശമിച്ചു. മനസ്സിൽ തോന്നിയ ദുഷ്ചിന്തകൾക്ക് അവർക്ക് ഖേദം തോന്നി. നല്ല മനുഷ്യരോട് അവർക്ക് സ്നേഹവും തോന്നി.
അബ്ഷർ റഹ്‌മാൻ കെ
4 A എം.എ.എൽ.പി.എസ്. വാലില്ലാപുഴ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ