വർണ്ണമേറും പൂവുകൾ തോറും പാറിനടന്നൊരു പൂമ്പാറ്റേ വർണ്ണച്ചിറക് വിരിച്ചു വരുമ്പോൾ നിൻ ഭംഗി ഞങ്ങൾ കാണട്ടേ (വർണ്ണമേറും) ചന്തമേറും പൂവുകൾ തോറും തേൻ കുടിക്കാൻ പോരുന്നോ? എന്നോടൊപ്പം പൂ പറിക്കാൻ നീയും പോരു പൂമ്പാറ്റേ (വർണ്ണമേറും) എന്നുടെ അരികിൽ പറന്നു വന്നൊരു മുത്തം നൽകാമോ? നിൻ ചിറകിൽ കാണും വർണ്ണത്തിൻ മഴവില്ലിൻ ഭംഗി (വർണ്ണമേറും)
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത