എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/നിനച്ചിരിക്കാത്ത അവധിക്കാലം

നിനച്ചിരിക്കാത്ത അവധിക്കാലം


അവൾ എന്നും സ്കൂളിൽ പോകുവെങ്കിലും പരീക്ഷ അടുത്ത് വന്നപ്പോൾ അവൾക്ക് പേടിയായി .കാരണം അവൾ ഒന്നും പഠിച്ചു തീർന്നിട്ടില്ല .പതിവു പോലെ അവൾ അന്നും സ്കൂളിൽ പോയി തിരിച്ചു വന്നപ്പോഴാണ് ആ സന്തോഷവാർത്ത അറിഞ്ഞത് .ഈ വർഷം ആരും പരീക്ഷ എഴുതേണ്ട, സ്കൂൾ ഇന്ന് അടയ്ക്കുകയാണ്, എല്ലാവരും ജയിക്കും .ഈ വാർത്ത അറിഞ്ഞതോടെ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.സ്കൂൾ അടച്ചത് എന്തിനാണെന്ന് തിരക്കിയപ്പോൾ ആണ് അവൾ അറിഞ്ഞത് കൊറോണ എന്ന ഒരു വൈറസ് ലോകത്താകെ കോവിഡ് 19 എന്ന രോഗം പരത്തുന്നു .ഇതുകേട്ട അവൾ സന്തോഷിച്ചു .കൊറോണ വന്നത് നന്നായി പരീക്ഷയും എഴുതണ്ട അവധിയും കിട്ടി .എല്ലാവരുമൊത്തു കളിക്കാമെന്നും യാത്ര പോകാമെന്നും അവൾ തീരുമാനിച്ചു .അപ്പോഴാണ് മറ്റൊരു വാർത്ത അവൾ ടി.വി യിൽ കണ്ടത് .മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറയുന്നു എല്ലാവരും വീട്ടിൽ തന്നെ ഇരിക്കണം .കളിക്കാനും യാത്രയും ഒന്നും പോകരുത് .ഇത് കേട്ട അവൾ പൊട്ടി കരഞ്ഞു .എങ്കിലും പിന്നീട് രോഗത്തിന്റെ തീവ്രത മനസ്സിലായപ്പോൾ അവൾ എല്ലാ കാര്യങ്ങളോടും പൊരുത്തപ്പെടുകയും കോറോണയെ ഈ ലോകത്ത് നിന്ന് തുടച്ചു മാറ്റേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന് മനസ്സിലാക്കുകയും ചെയ്തു .അപ്പോൾ അവൾ പറഞ്ഞു കൊറോണ വന്നത് നന്നായില്ല .

സിയാന.എ
1 B എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ