എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

ച്ചടക്കം മുഖമുദ്രയാക്കി ദേശസ്നേഹം, പൗരത്വ ബോധം, സഹജീവി സ്നേഹം, ഭരണഘടനയോട് അങ്ങേയറ്റം വിശ്വസ്തത, ഉയർന്ന ചിന്താഗതി തുടങ്ങിയ മൂല്യങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാക്കുവാനും നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ' "സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി " , 2010 ആഗസ്‌റ്റ് 2 ന് സംസ്ഥാനമൊട്ടാകെ നിലവിൽ വന്നത്.ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പുo സംയുക്തമായി നടത്തുന്ന ഈ പദ്ധതി, ഒരു പാട് കാലത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ശേഷം 2021 ജൂലൈ 15 നാണ് നമ്മുടെ വിദ്യാലയത്തിന് അനുവദിച്ചു കിട്ടിയത്.ചിട്ടയായ പരേഡ്, കായിക  പരിശീലനങ്ങളും വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുന്നതിനുതകമായ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും മറ്റ് സേവന പ്രവർത്തനങ്ങളും നടത്തി വരുന്നു.

വിവരണം
SPC camp
SPC camp
വിവരണം
പ്രമാണ
പ്രമാണ

ശുഭയാത്ര ട്രാഫിക് ബോധവൽക്കരണം, എൻ്റെ മരം എൻ്റെ സ്വപ്നം പദ്ധതി, Responsible waste management  പദ്ധതി, ലഹരിക്കെതിരെ Kerala against addiction പദ്ധതി, സമ്പൂർണ്ണ ആരോഗ്യം, നിയമ സാക്ഷരതാ പദ്ധതി തുടങ്ങിയവ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

വൃത്തിയുള്ള വെള്ളിയാർ, ശുദ്ധം സോപ്പ് നിർമ്മാണ യൂണിറ്റ്, പെൻ ബാങ്ക്, മാലിന്യമുക്തമായ എൻ്റെ വീട് നാടിൻ്റെ ഐശ്വര്യം, വിദ്യാലയത്തിൽ വിഷമില്ലാത്ത കറിവേപ്പ്  എന്നിവ നമ്മുടെ യൂണിറ്റിൻ്റെ തനതു പ്രവർത്തനങ്ങളാണ്.

എട്ടാം ക്ലാസിൽ നിന്നും എഴുത്തുപരീക്ഷയുടെ യുടെയും, കായിക പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ മിടുക്കമായ 44 കേഡറ്റുകളെ തെരഞ്ഞെടുക്കുന്നു. പത്താം തരത്തിൽ 25 മാർക്ക് ഗ്രേസ് മാർക്കിനും ഇവർ അർഹരാണ്.

ഓണം, ക്രിസ്തുമസ്, വേനൽ അവധികളിൽ ത്രിദിന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

പ്രധാനാധ്യാപകൻ ചെയർമാനും സ്റ്റേഷൻ ഹൗസ് ഓഫീസർ കൺവീനറുമായ  സ്കൂൾ ഉപദേശക സമിതിയുടെ നിയന്ത്രണത്തിലുള്ള യൂണിറ്റ് ഇതിനോടകം ജില്ലാ സംസ്ഥാന തലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.