എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്/പരിസ്ഥിതി ക്ലബ്ബ്
ഹരിത ക്ലബ്ബ്
ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. ജൂലൈ 5 ബഷീർ ദിനം, 'ഭൂമിയുടെ അവകാശികൾ' പുസ്തകം വായിച്ച് ഉറുമ്പ് തയ്യാറാക്കി അവതരിപ്പിച്ചു.
ജൂലൈ 12 സിമ്പിൾ സിറ്റി ഡേ പേപ്പർ ബാഗ് നിർമ്മാണം.
ജൂലൈ 28 പ്രകൃതിസംരക്ഷണ വിധം. പരിസ്ഥിതി മലിനീകരണവും ആഗോളതാപനവും പ്രസംഗ മത്സരം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകത എന്ന വിഷയത്തെക്കുറിച്ച് പോസ്റ്റർ നിർമ്മാണവും പരിസ്ഥിതിയെ കുറിച്ചുള്ള കവിത കഥ ലേഖനം എന്നിവ അവതരണവും നടത്തി.
ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനം വീഡിയോ മേക്കിങ് പോസ്റ്റർ എന്നിവ നടത്തി.
ചിങ്ങം ഒന്ന് കർഷകദിനം- കൃഷിപ്പാട്ടുകൾ, കവിതകൾ, നാടൻ പാട്ടുകൾ കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകളും വിശദീകരണവും അതിൻറെ ഓഡിയോയും വീഡിയോയും നടത്തി. വിവിധ കൃഷി രീതികളെക്കുറിച്ചും ഗൂഗിൾ മേറ്റ് വഴി ശ്രീമതി ശ്രീജ കൃഷി ഓഫീസർ മേലാറ്റൂർ ക്ലാസുകൾ നടത്തി.
സെപ്റ്റംബർ 2 ലോക നാളികേര ദിനം- പോസ്റ്റർ വീഡിയോ എന്നിവ പ്രകാശനം ചെയ്തു.
സെപ്റ്റംബർ 26- ലോക നദി ദിനം പോസ്റ്റർ മേക്കിങ് നടത്തി
നവംബർ 12- പക്ഷി നിരീക്ഷണ ദിനം വീഡിയോ പ്രകാശനം ചെയ്തു.
ഡിസംബർ 5 ലോക മണ്ണ് ദിനം കളിമൺ രൂപങ്ങൾ, കലാപരിപാടികൾ നടത്തി.
ജൂൺ 5 അന്താരാഷ്ട്ര പക്ഷി ദിനമായി ആചരിച്ചു.