ചരിത്രം

കവിയൂർ പഞ്ചായത്തിൽ 13-ാം വാർഡിൽ തോട്ടഭാഗം -ചങ്ങനാശേരി റോഡിൽ

പഴമ്പളളി ജംഗ്ഷനിൽ ഇടതുവശത്തായി കവിയൂർ എം. എം. എ. എം. ടി. എൽ. പി. സ്കൂൾ സ്ഥിതി

ചെയ്യുന്നു. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മ മെത്രാപ്പോലീത്ത ആയിരുന്നു ആദ്യത്തെ മാനേജർ. വളളംകുളം അയ്യപ്പൻപിളള എന്നറിയപ്പെടുന്ന

മാന്യദേഹമായിരുന്നു ഒന്നാമത്തെ ഹെഡ്മാസ്റ്റർ. 1882 ൽ ഈ സ്കൂൾ കവിയൂർ മർത്തോമ്മാ വലിയ പളളി പുരയിടത്തിൽ 2-ാം

ക്ലാസ്സോടുകൂടി ആരംഭിച്ചു. കൂടുതൽ സൗകര്യം ലാക്കാക്കി ഇപ്പോഴത്തെ സ്ഥാനമായ അങ്ങ

ത്താഴ പുരയിടത്തിലേക്ക് 1929 ൽ മാറ്റി സ്ഥാപിച്ച് പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. കച്ചവടസംസ്കാരം പ്രാബല്യപ്പെടുന്ന ഈ കാലഘട്ടത്തിൽ,

പഴമ്പള്ളി പ്രദേശത്ത് വെളിച്ചം പകരുന്ന ഈ സ്കൂളിന്റെ മുൻപോട്ടുള്ള യാത്ര വളരെ പ്രയാസമായി തീർന്നിരി

ക്കുന്നു. എങ്കിലും അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സമീപവാസികൾ, ഇടവക ജനങ്ങൾ

എന്നിവരുടെ സഹകരണത്തോടെ ഇന്നും നിലനിൽക്കുന്നു. സ്കൂളിന്റെ അഭിമാനമായിരുന്ന

പലരും ഇന്നും സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ തങ്ങളുടെ പ്രാവീണ്യം തെളിയിക്കുന്നു

എന്നത് വളരെ

സന്തോഷകരമായ അനുഭവമാണ്. .