എം.എം.എച്ച്.എസ്സ്. പന്തലാംപാടം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 21-09-2025 | Simrajks |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണ വാരാചരണം
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരണ വാരാചരണത്തിൻ്റെ ഭാഗമായി കോമ്പാറയിലെ സെന്റ് മേരീസ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ സന്ദർശനം നടത്തി. സ്കൂളിലെ കുട്ടികൾക്ക് വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും, റോബോട്ടിക്സ് പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ മോഡലുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അലൻ വർഗീസ്, അഭിനന്ദ് കൃഷ്ണ, ജോസഫ്, സാധിക, മരിയ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. കൈറ്റ് മെന്റർമാരായ ആര്യ ടീച്ചർ, ഗീതു ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും സാങ്കേതികവിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്താനും ഈ പരിപാടി ഏറെ സഹായകമായി. കൂടാതെ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും ക്ലബ്ബിൽ അംഗമാകാനും കുട്ടികൾ താൽപ്പര്യം പ്രകടിപ്പിച്ചു.