കൊറോണ എന്നൊരു പേമാരി
മാരകമായൊരു മഹാമാരി
കൊറോണ എന്നൊരു പേമാരി
മനുഷ്യ ജീവനാപത്തായി
മണ്ണിൽ വന്നു പതിച്ചല്ലോ
വേണം നമ്മൾക്കീ ഭൂമി
തുരത്തിയോടിക്കണമീരോഗം
അതിനായി നമ്മൾ പൊരുതേണം
വീട്ടിൽ ഇരുന്ന് കരുതേണം
വേണ്ട നമുക്ക് തത്കാലം
ആഘോഷങ്ങൾ എല്ലാതും
വായും മുക്കും മുടി കെട്ടി
യുദ്ധം ചെയ്യാം ജീവിക്കാൻ
കൈയ്യും കാലും നന്നായി കഴുകി
കൊല്ലാം നമുക്കീ രോഗാണു
സുന്ദര ഭൂമി സുരക്ഷിത ഭുമി
നമ്മുടെ സ്വപ്നം എന്നെന്നും.